print edition ആഷസ്: ഓസീസ് ടീമായി

ജെയ്‌ക് വിതറാൾഡ്
സിഡ്‌നി
ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഓസ്‌ട്രേലിയൻ ടീമായി. 30 വയസ്സിൽ താഴെയുള്ള ഒരു താരം മാത്രമാണ് ടീമിൽ. ഇരുപത്താറുകാരൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ബാക്കിയുള്ള 14 പേരും മുപ്പതിന് മുകളിലാണ്. പരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരം സ്‌റ്റീവൻ സ്‌മിത്താണ് ക്യാപ്‌റ്റൻ. മുപ്പത്തൊന്നുകാരൻ ജെയ്‌ക് വിതറാൾഡാണ് പുതുമുഖം. മാർണസ് ലബുഷെയ്‌ൻ തിരിച്ചെത്തി. നവംബർ 21ന് പെർത്തിലാണ് അഞ്ച് മത്സര പരമ്പര തുടങ്ങുന്നത്.









0 comments