print edition ട്രംപ്– മംദാനി കൂടിക്കാഴ്‌ച ഇന്ന്

വാഷിങ്‌ടൺ
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അധികാരഹുങ്കിനോടും സ്വേച്‌ഛാധിപത്യ നടപടികളോടും പടവെട്ടി ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്‌റാൻ മംദാനി വെള്ളിയാഴ്‌ച വൈറ്റ് ഹൗസിലെത്തും. മംദാനി ഓവൽ ഓഫീസിൽ എത്തുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മേയർ തെരഞ്ഞെടുപ്പിൽ മംദാനിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ട്രംപ് ഉയർത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മംദാനി ന്യൂയോർക്ക് സിറ്റിയെ കമ്യൂണിസ്‌റ്റ് ക്യുബയാക്കി മാറ്റുമെന്നും മംദാനി തീവ്രവാദിയാണെന്നുമായിരുന്നു ട്രംപിന്റെ ആക്ഷേപം.








0 comments