print edition ജി 20 ഉച്ചകോടിക്ക്‌ നാളെ 
ദക്ഷിണാഫ്രിക്കയിൽ 
തുടക്കം

g20 summit
വെബ് ഡെസ്ക്

Published on Nov 21, 2025, 04:54 AM | 1 min read


ജോഹന്നാസ്‌ബർഗ്‌

ജി 20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ ശനിയാഴ്‌ച ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇ‍ൗ വേദിയിൽ മോദി ഇന്ത്യ ബ്രസീൽ ദക്ഷിണാഫ്രിക്ക (ഇബ്സ) കൂട്ടായ്‌മ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.


ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസ് ബഹിഷ്‌കരണാഹ്വാനത്തിന്‌ കാരണമായെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ ധനസഹായം, കടാശ്വാസം, സാമ്പത്തിക വളർച്ച, വ്യവസായവൽക്കരണം തുടങ്ങിയ വിഷയങ്ങളാണ്‌ ഉച്ചകോടിയുടെ പ്രധാന അജൻഡ.




deshabhimani section

Related News

View More
0 comments
Sort by

Home