ആൻഡേഴ്‌സൺ–ടെൻഡുൽക്കർ ട്രോഫി


Sports Desk
Published on Jun 20, 2025, 02:45 AM | 1 min read
ലീഡ്‌സ്
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പരയുടെ പേര് ആൻഡേഴ്‌സൺ–ടെൻഡുൽക്കർ പരമ്പര. പട്ടൗഡി ട്രോഫി എന്ന പേരിന് പകരമാണ് ഇത്. ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായ സച്ചിൻ 2013ലാണ് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. ഇംഗ്ലീഷ് പേസറായ ആൻഡേഴ്‌സൺ കഴിഞ്ഞ വർഷവും വിരമിച്ചു. വിജയിക്കുന്ന ക്യാപ്‌റ്റന് പട്ടൗഡി മെഡലായിരിക്കും സമ്മാനിക്കുക.
അതേസമയം, പട്ടൗഡി പരമ്പര എന്ന പേര് മാറ്റിയതിൽ വിവാദമുയർന്നിരുന്നു. എന്നാൽ സച്ചിൻ വിശദീകരണവുമായി രംഗത്തുവന്നു. ‘പട്ടൗഡി ട്രോഫി ഒഴിവാക്കി ബിസിസിഐയും ഇസിബിയും പുതിയ ട്രോഫി ആരംഭിക്കുകയാണ്. ഇത് തികച്ചും പുതിയ ട്രോഫിയാണ്. പട്ടൗഡിയുടെ പാരമ്പര്യം എന്നും കാത്തുസൂക്ഷിക്കും. ഇസിബിയുമായും ബിസിസിഐയുമായും സംസാരിച്ചിരുന്നു. അത് പ്രകാരം വിജയിക്കുന്ന ടീം ക്യാപ്‌റ്റന് പട്ടൗഡി മെഡൽ നൽകാൻ തീരുമാനിക്കുകയായിരുന്നു– സച്ചിൻ പറഞ്ഞു.









0 comments