സെഞ്ചുറി അഭിഷേകം; ഇന്ത്യക്ക് 150 റൺ ജയം

PHOTO: Facebook
മുംബൈ: സിക്‌സറും ഫോറും പറത്തി അതിവേഗ സെഞ്ചുറി നേടിയ ഓപ്പണർ അഭിഷേക് ശർമ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക് 150 റൺ ജയം. പരമ്പര 4-–-1ന് ആതിഥേയർ സ്വന്തമാക്കി.
54 പന്തിൽ 135 റണ്ണെടുത്ത അഭിഷേക് 13 സിക്‌സറും ഏഴ് ഫോറും കണ്ടെത്തി. 37 പന്തിലാണ് സെഞ്ചുറി. ഇന്ത്യക്കായി കൂടുതൽ സിക്‌സർ നേടുന്ന കളിക്കാരനാണ്. കളിയിലെ താരമായ ഇരുപത്തിനാലുകാരൻ ഒരോവറിൽ മൂന്ന് റൺ വഴങ്ങി രണ്ട് വിക്കറ്റെടുക്കുകയും ചെയ്‌തു. സ്‌കോർ: ഇന്ത്യ 247/9, ഇംഗ്ലണ്ട് 97 (10.3).
ഇന്ത്യയുടെ നാലാമത്തെ മികച്ച സ്‌കോറിനെതിരെ ഓപ്പണർ ഫിലിപ് സാൾട്ട് (55) മാത്രമാണ് പൊരുതിയത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തു. രണ്ട് സിക്സറും ഒരു ഫോറും അടക്കം ഏഴ് പന്തിൽ 16 റണ്ണുമായി മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. മൂന്ന് മത്സര ഏകദിന പരമ്പരയിൽ ആദ്യത്തേത് വ്യാഴാഴ്ച തുടങ്ങും.









0 comments