അഭിഷേക് ശർമ ഒന്നാമത്


Sports Desk
Published on Jul 31, 2025, 12:00 AM | 1 min read
ദുബായ്
അതുല്യനേട്ടവുമായി ഇന്ത്യൻ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബാറ്റിങ്ങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി.
വിരാട് കോഹ്ലിക്കും സൂര്യകുമാർ യാദവിനുംശേഷം ഇൗ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്നാണ് ഒന്നാമതെത്തിയത്. പഞ്ചാബ് സ്വദേശിയായ അഭിഷേക് കഴിഞ്ഞ വർഷമാണ് ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. 17 ട്വന്റി20യിൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ 535 റണ്ണടിച്ചു. ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ 54 പന്തിൽ നേടിയ 135 റണ്ണാണ് ഇരുപത്തിനാലുകാരന്റെ ഉയർന്ന സ്കോർ. കഴിഞ്ഞ ഒരു വർഷമായി ഒന്നാമതുള്ള ഹെഡ് അവസാനമായി ട്വന്റി20 കളിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്.
ഇന്ത്യയുടെ തിലക് വർമയാണ് മൂന്നാം സ്ഥാനത്ത്. സൂര്യകുമാർ ആറാമതും യശസ്വി ജയ്സ്വാ 11–മതുമാണ്. ബൗളർമാരിൽ വരുൺ ചക്രവർത്തി മൂന്നാമതുണ്ട്.









0 comments