സഞ്ജുവിന് അവസരം നൽകുമോ; ആരാധകർ പ്രതീക്ഷയിൽ

Sanju Samson

പരിശീലനത്തിനിടെ സഞ്ജു സാംസൺ. PHOTO: Facebook

വെബ് ഡെസ്ക്

Published on Nov 08, 2025, 10:17 AM | 1 min read

ഗാബ: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി20 പരമ്പരയിൽ സ്വന്തമക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. തുടർച്ചയായി രണ്ട് വിജയം നേടിയ ടീമിനെ നിലനിർത്താൻ സാധ്യതയുള്ളതിനാൽ സഞ്ജു പുറത്തിരിക്കാനാണ് സാധ്യത. എന്നാൽ മോശം ഫോമിൽ തുടരുന്ന തിലക് വർമയ്ക്ക് പകരം സഞ്ജു എത്തുമെന്നാണ് ആരാധാകരുടെ പ്രതീക്ഷ. ടീമിൽ ഇടം നേടിയാലും ജിതേഷ്‌ ശർമ വിക്കറ്റ്‌ കീപ്പറായി തുടരും.


പരമ്പരയിൽ 2–1ന്‌ ഇന്ത്യ മുന്നിലാണ്‌. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ രണ്ടാം ട്വന്റി20 ഓസീസ്‌ നേടി. എന്നാൽ പിന്നീട്‌ ഇരട്ടജയവുമായി സൂര്യകുമാർ യാദവും സംഘവും തിരിച്ചുവന്നു.ഇന്ന്‌ ജയിച്ചാൽ പരമ്പര ഉറപ്പിക്കാം. ഓസ്‌ട്രേലിയയിൽ ഇതുവരെയും ഇന്ത്യ ട്വന്റി20 പരമ്പര തോറ്റിട്ടില്ല. 2008 മുതൽ നടന്ന നാല്‌ പരമ്പരകളിൽ മൂന്നിലും ജയിച്ചു. ഒരെണ്ണം ഒപ്പത്തിനൊപ്പമായി. മൂന്ന്‌ മാസത്തിനുശേഷം അരങ്ങേറുന്ന ലോകകപ്പ്‌ മുന്നിൽകണ്ടുള്ള തയ്യാറെടുപ്പാണ്‌ ഇന്ത്യക്ക്‌. ഓസീസിനെതിരെ അവരുടെ തട്ടകത്തിലെ ജയം ആത്മവിശ്വാസം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home