രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി വീണ്ടും സംഗക്കാര

രാജസ്ഥാൻ റോയൽസിന്റെ പുതിയ പരിശീലകനായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയെ നിയമിച്ചു. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്നയാളാണ് സംഗക്കാര. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് സംഗക്കാരയെത്തുന്നത്. പുതിയ സീസണിന് മുന്നോടിയായാണ് ഫ്രാഞ്ചൈസിയുടെ നീക്കം.
ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതോടെ ഫ്രാഞ്ചൈസിയുടെ രണ്ട് പദവികൾ സംഗക്കാരയെ തേടിയെത്തി.2021 മുതൽ 2024 വരെ സംഗക്കാര ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിരുന്നു. പിന്നാലെ 2025 സീസണിൽ ദ്രാവിഡ് ടീമിനെ പരിശീലിപ്പിച്ചു. ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ വീണ്ടും സംഗക്കാരയെ രാജസ്ഥാൻ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിക്കുകയായിരുന്നു
അടുത്തിടെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറിയിരുന്നു









0 comments