അജ്മാനിൽ ജാമ്യ നടപടികൾ 16 മിനിറ്റിനകം

ഷാർജ : അജ്മാൻ പൊലീസ് ആരംഭിച്ച "സ്മാർട്ട് ബെയിൽ സർവീസ്" ജാമ്യ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവസരം ഒരുക്കുന്നു. ഡിജിറ്റൽ വൽക്കരണവും, നടപടിക്രമങ്ങൾ എട്ടിൽ നിന്ന് നാലായി കുറച്ചതും കാരണം നേരത്തെ 71 മിനിറ്റ് എടുത്തിരുന്ന ജാമ്യ നടപടികൾ ഇനി 16 മിനിറ്റിനകം പൂർത്തിയാക്കാം.
ജീവനക്കാർക്ക് അനുയോജ്യമായ ജോലിസമയം, വിദൂര ജോലി, കുടുംബ അവധി എന്നിവ പ്രഖ്യാപിച്ച് ശ്രദ്ധേയമായ അജ്മാൻ പൊലീസിന്റെ പുതിയ സംരംഭം ഓൺലൈൻ സർവീസ് ഉപഭോക്തൃസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പൊതുജനങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സേവനം വികസിപ്പിച്ചത്. ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









0 comments