തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ 19കാരനെ കുത്തിക്കൊന്നു. രാജാജി നഗർ സ്വദേശിയായ അലൻ ആണ് കൊല്ലപ്പെട്ടത്. ഫുട്ബോൾ കളിയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സംഭവമെന്നാണ് വിവരം. രാജാജി നഗർ ഭാഗത്തുനിന്നും പൂജപ്പുര ഭാഗത്തുനിന്നും എത്തിയ സംഘങ്ങൾ തമ്മിൽ തൈക്കാട് വച്ചാണ് സംഘർഷമുണ്ടായത്. പൂജപ്പുര ഭാഗത്തുനിന്നെത്തിയ സംഘമാണ് അലനെ കൊലപ്പെടുത്തിയത്. നെഞ്ചിൽ കുത്തേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.









0 comments