കോഴിക്കോട് കോർപ്പറേഷൻ: ഗ്രൂപ്പ് തർക്കത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകാതെ ലീഗ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ രണ്ട് ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർണയിക്കാനാവാതെ പ്രതിസന്ധിയിലായി മുസ്ലീം ലീഗ്. കഴിഞ്ഞ തവണ 24 സീറ്റിലേക്ക് മത്സരിച്ച ലീഗ് ഇത്തവണ 25 സീറ്റ് ചോദിച്ചുവാങ്ങുകയായിരുന്നു. എന്നാൽ ഗ്രൂപ്പ് തർക്കം മൂലം പുത്തൂർ, കോവൂർ വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താൻ ലീഗിന് കഴിഞ്ഞിട്ടില്ല.
സീറ്റുകൾ കോൺഗ്രസിന് തിരിച്ചുനൽകാനോ അല്ലെങ്കിൽ കോൺഗ്രസ് നിർദേശിക്കുന്നവരെ ലീഗ് സ്ഥാനാർഥികളാക്കി നിർത്താനോ ആണ് ആലോചന. മേത്തോട്ട് താഴം, കോവൂർ ഡിവിഷനുകള്‍ വെച്ച് മാറാനും സാധ്യതയുണ്ട്. ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ കോവൂരിൽ ലീഗിന് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തേണ്ടി വരുമെന്ന ഘട്ടത്തിലാണ് സീറ്റുകൾ വെച്ചുമാറുന്നത്. മേത്തോട്ടുതാഴത്ത് ലീഗ് സ്ഥാനാർഥിയെയും കോവൂരിൽ കോൺഗ്രസ് സ്ഥാനാർഥിയേയുമാകും മത്സരിപ്പിക്കുക. പുത്തൂർ ഡിവിഷനിൽ ലീഗ് സ്ഥാനാർഥിയെ നിർത്താനുള്ള അന്തിമ ചർച്ചകളും നടക്കുകയാണ്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ നിലതെറ്റുന്ന യുഡിഎഫ് പിടിച്ചുനിൽക്കാൻ വർഗീയശക്തികളുമായി കൂട്ടുചേര്‍ന്നുകഴിഞ്ഞു
ബിജെപിയുമായും ആർഎസ്‌എസുമായും കോൺഗ്രസ് രഹസ്യ ധാരണയുണ്ടാക്കുമ്പോള്‍ മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമിയുമായാണ് ബാന്ധവം. ഹിന്ദു–-മുസ്ലിം വർഗീയ വോട്ടുറപ്പിക്കാനുള്ള തന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്.
ഹൈന്ദവ വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസും ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകാതെ നോക്കാൻ ലീഗും പണിപ്പെടുകയാണ്. വിശാല വർഗീയ ഐക്യമുന്നണിക്കുള്ള കളമാണ് കോൺഗ്രസ് ബിജെപിയുടെ കൈപിടിച്ചും ലീഗ് വെൽഫെയർ പാർടിയിൽ കോണി ചാരിയും ഒരുക്കുന്നത്.
കോൺഗ്രസിന്റെയും ലീഗിന്റെയും ‘തന്ത്ര’ത്തിനെതിരെ ഇരു പാർടികളിലും പ്രവർത്തകർക്കിടയിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്.എല്ലാ കോർപറേഷനുകളിലും ബിജെപി–ആർഎസ്‌എസ് കൂട്ടുകെട്ടിന് കോൺഗ്രസ് നീക്കം തുടങ്ങി. എഐസിസി അംഗം രമേശ് ചെന്നിത്തല കോഴിക്കോട് ബിജെപിയുമായി നടത്തിയ രഹസ്യചർച്ച ഇതിന്റെ ഭാഗമാണ്.









0 comments