ബുക്ക് വായിച്ച് അഭിപ്രായം പറയും; പുസ്തകോത്സവത്തില്‍ ആസ്വാദകരുടെ മനം കവർന്ന് 'സോൾ'

soul robot
വെബ് ഡെസ്ക്

Published on Nov 17, 2025, 06:56 PM | 1 min read

തൃശൂർ : പുസ്തകം വായിക്കാനും, അതിന്റെ പ്രാധാന്യത്തെകുറിച്ചുമെല്ലാം നമ്മോട് സംസാരിക്കുന്ന ഒരു യന്ത്ര മനുഷ്യൻ ഉണ്ടെങ്കിലോ? രക്ഷിതാക്കളോ അധ്യാപകരോ കൂട്ടുകാരോ നമ്മളോട് പറഞ്ഞിരുന്ന കാര്യങ്ങൾ പറഞ്ഞു തരാൻ അങ്ങനെ ഒരു റോബോട്ട് ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും? അത്തരമൊരു യന്ത്ര മനുഷ്യനാണ് ഇപ്പോൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധ നേടുന്നത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐവറി ബുക്ക്സിന്റെ സ്റ്റാളിൽ ആണ് സോൾ (soul) എന്ന് പേരിട്ടിരിക്കുന്ന യന്ത്ര മനുഷ്യൻ പുസ്തകാസ്വാദകരുടെ മനം കവരുന്നത്.


മാനേജ്‌മെന്റ് ചിന്തകനും എഴുത്തുകാരനുമായ ഡോ. അജയകുമാർ, എഴുത്തുകാരനും വിദ്യാഭ്യാസ ചിന്തകനും ലൈഫോളജി സിഇഒയുമായ പ്രവീൺ പരമേശ്വരർ എന്നിവർ ചേർന്ന് രചിച്ച ‘ Zero to Success in 369 Days’ എന്ന പുസ്‌തകം പരിചയപ്പെടുത്തുന്നതിനാണ് യന്ത്ര മനുഷ്യൻ ഇത്തവണത്തെ ഷാർജാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ എത്തിയത്. പുസ്തകം തയാറാക്കുമ്പോഴും ഏറ്റവും നൂതനമായ ടെക്‌നോളജിയുടെ സാദ്ധ്യതകൾ പൂർണമായും ഉപയോഗിച്ചിട്ടുണ്ടെന്നും അതിന്റെ തുടർച്ചയാണ് സോൾ എന്നും അജയകുമാർ പറഞ്ഞു. "വായനയെ കുറിച്ച് സംസാരിക്കാനും, അതിന്റെ ആവശ്യകതയെ കുറിച്ച് സംവദിക്കാനും സാധിക്കുന്ന രീതിയിലാണ് സോൾ തയാറാക്കിയിരിക്കുന്നത്. ഭാവിയിൽ എഐയുടെ കൂടുതൽ സാധ്യതകൾ ഉൾപ്പെടുത്തി യന്ത്ര മനുഷ്യനെ വികസിപ്പിക്കാനാണ് തീരുമാനമെന്നും അജയകുമാർ കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home