രാഹുലിനും പന്തിനും സെഞ്ചുറികൾ; ഇന്ത്യയ്ക്ക് മുൻതൂക്കം, ലീഡ് 304

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ക്രിക്കറ്റ് പരമ്പരയിലെ നാലാം ദിവസം ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്തിനും കെ എൽ രാഹുലിനും സെഞ്ച്വറി. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് ഇതോടെ പന്ത് സ്വന്തമാക്കിയിരിക്കുന്നത്. 2001-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംബാബ്‌വെയുടെ ആൻഡി ഫ്ലവറാണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്.
ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനും അദ്ദേഹമാണ്.
നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റിന് 298 റൺസ് എന്ന ആധിപത്യം സ്ഥാപിച്ചു. ഇതോടെ 304 റൺസിന്റെ ലീഡായി ഇന്ത്യയ്ക്ക്. സച്ചിൻ ടെണ്ടുൽക്കറും സുരേഷ് റെയ്‌നയും ഇരു ബാറ്റ്‌സ്മാൻമാരെയും പ്രശംസിച്ചു.









0 comments