ചിത്രജാലകം

മൈ സ്റ്റോറി തിയറ്ററിൽ

പൃഥ്വിരാജ്‌്, പാർവതി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി' തിയറ്ററിൽ.
തമിഴ്, തെലുഗു, കന്നഡ സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനർ റോഷ്‌നി ദിനകറിന്റെ ആദ്യത്തെ മലയാളം സിനിമയാണ് മൈ സ്റ്റോറി. ചിത്രത്തിൽ മനോജ് കെ ജയൻ, മണിയൻപിള്ള രാജു, അരുൺ വി നായർ, സോണ ഹിഡൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. റോഷ്‌നി ദിനകർ പ്രൊഡക‌്ഷൻസിന്റെ ബാനറിൽ ഒ വി ദിനകർ, റോഷ്‌നി ദിനകറുമാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്‌മാനാണ് സംഗീതം.
ക്യൂബൻ കോളനി തിയറ്ററിൽ

മഹേഷിന്റെ പ്രതികാരം, ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോൺ, ശ്രീകാന്ത് എബൈൻ ബെന്നി, ഗോകുൽ, ഐശ്വര്യ ഉണ്ണി, അനഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് വർഗീസ് പാറേക്കാട്ടിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യൂബൻ കോളനി തിയറ്ററിൽ. ഹാലി ആൻ ഗ്രൂപ്പ് പ്രൊഡക‌്ഷൻ ഹൗസാണ് നിർമാണം. അങ്കമാലി ഡയറീസ് പറഞ്ഞുനിർത്തിയ അങ്കമാലിക്കാരുടെ ജീവിതത്തിന്റെ തുടർക്കഥയാണ് ചിത്രം പറയുന്നത്.
കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ‌് ലുക‌് പോസ്റ്റർ പുറത്തിറങ്ങി
റോഷൻ ആൻഡ്രൂസ‌് സംവിധാനംചെയ്യുന്ന ബിഗ‌് ബജറ്റ‌് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ‌് ലുക‌് പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളിയാണ‌് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത‌്. സണ്ണി വെയ‌്ൻ, ബാബു ആന്റണി, സുധീർ കരമന, സുദേവ‌്, മണികണ‌്ഠൻ, സിദ്ധാർഥ‌് ശിവ, മാമുക്കോയ, പ്രിയ ആനന്ദ‌്, പ്രിയങ്ക, സുസ‌്മിത റായ‌് എന്നിവരാണ‌് മറ്റ‌് അഭിനേതാക്കൾ. തിരക്കഥ ബോബി സഞ്ജയ‌്, ക്യാമറ ബിനോദ‌് പ്രധാൻ. ഗാനരചന റഫീഖ‌് അഹമ്മദ‌്, ഷോബിൻ കണ്ണങ്ങാട്ട‌്. സംഗീതം ഗോപി സുന്ദർ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ‌് ചിത്രം നിർമിക്കുന്നത‌്.
സകലകലാശാല
നിരഞ്ജൻ മണിയൻപിള്ള രാജു കേന്ദ്ര കഥാപാത്രമായി എത്തുന്ന മുഴുനീള കോമഡി ക്യാമ്പസ് ചിത്രം സകലകലാശാലയുടെ ചിത്രീകരണം ഉടൻ. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചത്രത്തിൽ ധർമജൻ ബോൾഗാട്ടി, ടിനി ടോം, ഹരീഷ് കണാരൻ, നിർമൽ പാലാഴി എന്നിവർ മറ്റു കഥാപത്രങ്ങളിൽ എത്തുന്നു. കൂടാതെ നാല്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
മേരെ പ്യാരേ ദേശ‌്‌വാസിയോം
അഷ്‌കർ സൗദാൻ, നിർമൽ പാലാഴി, ആര്യദേവി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മേരെ പ്യാരേ ദേശ്വാസിയോമിന്റെ ചിത്രീകരണം ഉടൻ. റിമംബർ സിനിമാസിന്റെയും സായി പ്രൊഡക‌്ഷന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഇസ്മയിൽ മാഞ്ഞാലിയാണ്.
ലാഫിങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ
ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ടു ഡെയ്‌സ് എന്ന ചിത്രത്തിനുശേഷം നിസ്സാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാഫിങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ. രമേശ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സലിംകുമാർ, കോട്ടയത്തെ നസീർ, കലാഭവൻ ഷാജോൺ, സജു കൊടിയൻ തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളിൽ എത്തുന്നത്. ആർ കെ പ്രൊഡക‌്ഷൻസിന്റെ ബാനറിൽ രാംകുമാർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി പാറപ്പുറം ആണ്.
ക്ലിന്റ് ഡർബൻ മേളയിലേക്ക്
വിശ്വോത്തര ചിത്രകാരന്മാരെപ്പോലും അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ കുരുന്നുപ്രതിഭ 'ക്ലിന്റി’ ന്റെ ജീവിതത്തെക്കുറിച്ച് ഹരികുമാർ ഒരുക്കിയ സിനിമ വിഖ്യാതമായ ഡർബൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജൂലൈ 19 മുതൽ 29 വരെയാണ് മേള. ഡർബൻമേളിൽ മത്സരവിഭാഗത്തിൽ ഇടംനേടുന്ന ആദ്യ മലയാളചിത്രമാണ് ക്ലിന്റ്. സിനിമ ഇതിനോടകം പ്രശസ്തമായ പത്തിലേറെ മേളകളിൽ പ്രദർശിപ്പിച്ചു. ബംഗ്ലാദേശിലെ ധാക്ക ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷകപുരസ്കാരം ക്ലിന്റ് നേടി. കൊൽക്കത്ത ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ആവേശകരമായ പ്രതികരണമാണുണ്ടാക്കിയതെന്ന് ഹരികുമാർ പറഞ്ഞു. ക്ലിന്റിന്റെ മാനസികമായ വളർച്ചയെയും ചിത്രകാരനെന്ന നിലയിലുള്ള ആന്തരികമായ വളർച്ചയെയും രേഖപ്പെടുത്തുന്ന സിനിമയിൽ റിമ കല്ലിങ്കലും ഉണ്ണിമുകുന്ദനും ക്ലിന്റിന്റെ മാതാപിതാക്കളായ എം ടി ജോസഫിനെയും ഭാര്യ ചിന്നമ്മയെയും അവതരിപ്പിക്കുന്നത‌്. മാസ്റ്റർ ആലോകാണ് ക്ലിന്റായി എത്തിയത്.









0 comments