മഴയത്ത‌് 25ന‌്

‘ബ്യാരി’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡു നേടിയ സുവീരൻ രചനയും സംവിധാനവും നിർവഹിച്ച മഴയത്ത‌് 25ന‌് തിയറ്ററിലെത്തും. സ്പെഷൽബൗണ്ട് ഫിലിംസ് ഐഎൻസിയുടെ ബാനറിൽ ബ്രിജേഷ്, ഫിറോസ്, നികേഷ്, സജിത്, സരിത് എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ തമിഴ‌് നടൻ നികേഷ് റാം, അപർണ ഗോപിനാഥ്, മനോജ് കെ ജയൻ, നന്ദന വർമ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, നന്ദലാൽ, ശിവജി ഗുരുവായൂർ, ശാന്തി കൃഷ്ണ, സോനാ നായർ, രശ്മി ബോബൻ, ശ്രേയ രമേഷ് എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം മുരളീ കൃഷ്ണൻ, ഗാനരചന ശിവദാസ് പുറമേരി, സംഗീതം ഗോപി സുന്ദർ.മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ
എ എസ‌് ഗിരീഷ‌് ലാൽ നിർമിച്ച‌് സുനിൽ ഹനീഫ‌് സംവിധാനംചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ‌് ജോസും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിലെത്തുന്നു. കഥ, തിരക്കഥ, സംഭാഷണം ഫസൽ. ഗാനരചന ഹരിനാരായണൻ, സംഗീതം ഗോപി സുന്ദർ. ഛായാഗ്രഹണം പ്രകാശ‌് വേലായുധൻ.
ലക‌്നൗ
മലയാളം, തമിഴ‌്, സിംഹള ഭാഷകളിൽ അനിൽ (അനിൽബാബു) സംവിധാനംചെയ്യുന്ന ലക‌്നൗവിൽ ശ്രീലങ്കൻ നടൻ ജാക‌്സൻ ആന്റണി, തമിഴ‌് നടൻ രാമകൃഷ‌്ണൻ, മൈഥിലി, അനിൽ മുരളി, ചിത്തി തുടങ്ങിയവർ അഭിനയിക്കുന്നു. എവർഗ്രീൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ബീന ഉണ്ണിക്കൃഷ‌്ണനാണ‌് ചിത്രം നിർമിക്കുന്നത‌്. തിരക്കഥ വിജു രാമചന്ദ്രൻ, സംഗീതം ദേവദേവൻ.
പടയോട്ടം
ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി റഫീഖ‌് ഇബ്രാഹിം സംവിധാനംചെയ്യുന്ന ഗ്യാങ‌്സ‌്റ്റർ കോമഡി ചിത്രമായ പടയോട്ടം ഉടൻ തിയറ്ററിലെത്തും വീക്കെൻഡ‌് ബ്ലോക്ക‌് ബസ്‌റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ‌്, ദിലീഷ‌് പോത്തൻ, അനുസിതാര, ഐമ സെബാസ‌്റ്റ്യൻ, ബേസിൽ ജോസഫ‌്, ഹരീഷ‌് കണാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ അരുൺ എ ആർ. ഛായാഗ്രഹണം സതീഷ‌് കുറുപ്പ‌്.
പച്ച പൂർത്തിയായി
ശ്രീവല്ലഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പച്ചയുടെ ചിത്രീകരണം പൂർത്തിയായി.
മാനവ്, മിഥുൻ, രവിവാഴയിൽ, ജയ്സൺ മാത്യു, ധനേഷ്, സവിത, കൃഷ്ണ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ജെ.ആന്റ് ബി. പ്രൊഡക്ഷൻസിന് വേണ്ടി ശരവണൻ, ബബിത സജീവ് എന്നിവരാണ‌് ചിത്രം നിർമിക്കുന്നത‌്.
ഷട്ട് അപ്പ‌്
നിഷാർ നന്നം മുക്ക് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹ്രസ്വ ചിത്രം ഷട്ട് അപ്പിന്റെ ചിത്രീകരണം പൂർത്തിയായി. ഷാജഹാൻ ചങ്ങരംകുളം നിർമ്മിക്കുന്ന ചിത്രത്തിൽ അബുവളയംകുളം ആണ് നായകൻ.
ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി
ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലൂടെ 15000 കിലോമീറ്ററിലേറെ സഞ്ചരിച്ചു ചിത്രീകരിച്ച ‘ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി’ ഉടൻ തിയറ്ററിൽ. സോഹൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ‌് പ്രാമുഖ്യം. ഒലിവ് ഇന്റർനാഷണലിന്റെ ബാനറിൽ അഭിലാഷ് എസ് പിള്ളയാണ‌് ചിത്രം നിർമിച്ചത‌്. സംഗീതം ശ്രീവത്സൻ ജെ മേനോൻ. ഗാനരചന റഫീഖ് അഹമ്മദ്, ഛായാഗ്രഹണം രതീഷ് മംഗലത്ത‌്.








0 comments