ചിത്രജാലകം

കറുത്ത സൂര്യന്‍
അന്തരിച്ച അബി അവസാനമായി അഭിനയിച്ച ചിത്രം കറുത്ത സൂര്യന്‍ എട്ടിന് തിയറ്ററിലെത്തും. പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ വി എം അലിയാണ് സംവിധാനം. കൊച്ചുപ്രേമന്‍, ശിവജി ഗുരുവായൂര്‍, നീന കുറുപ്പ്, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: സന്തോഷ് പത്തനംതിട്ട. ഗാനങ്ങള്‍: കൃഷ്ണദാസ് പള്ളത്തേരി, ഇ വി എം അലി. സംഗീതം: ഇ വി എം അലി. കിങ് സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ വി എം അലിയാണ് നിര്‍മിച്ചത്.
ദൈവം സാക്ഷി
സീന്‍ നമ്പര്‍ 001 എന്ന ചിത്രത്തിനുശേഷം സ്നേഹജിത് സംവിധാനം ചെയ്യുന്ന ദൈവം സാക്ഷിയില്‍ സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, മധുപാല്‍, സുനില്‍ സുഖദ, ബാലാജി, മജീദ്, ഡുഡു, രേഖാമേനോന്‍, ശാന്തകുമാരി, കുളപ്പുള്ളി ലീല, അംബിക മോഹന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ, സംഭാഷണം: സുരേഷ് കൊച്ചമ്മിണി. ഛായാഗ്രഹണം: ബിനു എസ് നായര്‍. ഗാനങ്ങള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. സംഗീതം: ബിഷോയ് അനിയന്‍.
സ്ഥാനം
ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സ്ഥാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിനുമോഹന്‍, മാളവിക രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു, ജോയ് മാത്യു, സുനില്‍ സുഖദ, കോട്ടയം പ്രദീപ്, കെപിഎസി ലളിത, രാകേന്ദു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: ശരത്. ഗാനങ്ങള്‍: കെ ജയകുമാര്‍. സംഗീതം: ഡോ. സാം കടമ്മനിട്ട. ആര്‍എംകെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഔവര്‍ രാജന്‍നായരാണ് നിര്‍മിച്ചത്.
തേനീച്ചയും പീരങ്കിപ്പടയും
തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തില്‍ വിനീത് മോഹന്‍, റോബിന്‍ മച്ചാന്‍, ബിപിന്‍, ഷാഫി ബിനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിദാസ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, കലിംഗ ശശി, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, നവാസ്, നിഖില അനില്‍, ബിജി ദുബായ്, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: കെ പി സുനില്‍. ഛായാഗ്രഹണം: മണികണ്ഠന്‍. ഗാനങ്ങള്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ. സംഗീതം: തേജ് മെര്‍വിന്‍.









0 comments