ലെച്ച്മി

ഷജീര്‍ഷാ സംവിധാനംചെയ്ത 'ലെച്ച്മി' 25ന് തിയറ്ററിലെത്തും. പാര്‍വതി രതീഷാണ് ലെച്ച്മിയെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയനായ ബിജു സോപാനവും പ്രധാന വേഷത്തിലെത്തുന്നു. ആഫ്രിക്കന്‍ ഗായകന്‍ പൊള്ളോക്കേയും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാനവ്, സജീര്‍ അഹമ്മദ്, ഷബീര്‍, ദീപു പാറശാല, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ: സജീര്‍ അഹമ്മദ്, ഷജീര്‍ ഷാ. ഛായാഗ്രഹണം: രഞ്ജിത് മുരളി. സംഗീതം: ഷാ ബ്രോസ്.
കുട്ടന്‍പിള്ളയുടെ ശിവരാത്രി
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രിയുടെ ചിത്രീകരണം പാലക്കാട്ടെ മങ്കര, ഒറ്റപ്പാലം, കോങ്ങാട് ഭാഗങ്ങളിലായി പുരോഗമിക്കുന്നു. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്രിന്‍ഡ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ (കാമ്പസ് ഡയറി ഫെയിം), ജെയിംസ് ഏല്യ, ആശാ ശ്രീകാന്ത് തുടങ്ങിയവരും അഭിനേതാക്കളാണ്. സംഭാഷണം: ജോസ്ലറ്റ്. ഗാനങ്ങള്‍: അന്‍വര്‍ അലി. സംഗീതം: സയനോര ഫിലിപ്പ്. ഛായാഗ്രഹണം: ഫാസില്‍ നാസര്‍. ആലങ്ങാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് നിര്‍മിക്കുന്നത്.
സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥന്‍
സന്തോഷ്നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥിന്റെ ചിത്രീകരണം പുനലൂരിലും പരിസരങ്ങളിലുമായി നടന്നുവരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. അജുവര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി, കൊച്ചുപ്രേമന്‍, ജൂബി നൈനാന്‍, രശ്മി ബോബന്‍, പാര്‍വതി, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. രചന: എസ് എല്‍ പുരം ജയസൂര്യ. ഗാനങ്ങള്‍: മനു മഞ്ജിത്. സംഗീതം: ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: നില്‍ഡികുഞ്ഞ്. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വ. ജൂഡ് ആഗ്നേല്‍ സുധീര്‍, ജൂബി നൈനാന്‍ എന്നിവരാണ് നിര്‍മിച്ചത്.
ആകാശമിഠായി
പ്രശസ്ത നടന്‍ സമുദ്രക്കനി സംവിധാനംചെയ്യുന്ന ആകാശ മിഠായിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. ജയറാം നായകനായ ചിത്രത്തില്‍ ഇനിയ, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, സായ്കുമാര്‍, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം: ഗിരീഷ്കുമാര്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്. സംഗീതം: ബിജിപാല്‍. ഛായാഗ്രഹണം: അഴകപ്പന്‍. ബിഗ്സ്ക്രീന്‍ ഇന്ത്യാ മൂവീസിന്റെ ബാനറില്‍ മഹാസുബൈറാണ് നിര്‍മിക്കുന്നത്.









0 comments