ചിത്രജാലകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 22, 2023, 06:20 PM | 0 min read

പ്രായം കുറഞ്ഞ സംവിധായികയുടെ ചിത്രം വരുന്നു

ജാൻ എ മൻ, കള്ളനോട്ടം, കേശു ഈ വീടിന്റെ നാഥൻ, ഗോൾഡ്, കൊള്ള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അൻസു മരിയ സംവിധായിക ആകുന്നു. കോപ്പ് എന്നുപേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായികകൂടിയാണ് 10 വയസ്സുകാരി അൻസു മരിയ.  ചിത്രത്തിൽ പ്രധാന കഥാപാത്രമായ ടെഫിയെ അവതരിപ്പിക്കുന്നതും അൻസു മരിയയാണ്. അന്നാ ഫിലിംസാണ് നിർമാണം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്റ്റെഫിയെന്ന 10 വയസ്സുകാരി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുകയാണ് ചിത്രം. കഥ:- അബ്ദുൾ ഖാദർ. കാമറ: -സൽമാൻ ഫറൂഖ്. പ്രശാന്ത് കാഞ്ഞിരമറ്റം, ചാലി പാല, അംബിക മോഹൻ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.

പട്ടാപ്പകൽ  ചിത്രീകരണം തുടങ്ങി

സാജിർ സദഫ് സംവിധാനംചെയ്യുന്ന ‘പട്ടാപ്പകൽ' എന്ന കോമഡി എന്റർടെയ്‌നറിന്റെ ചിത്രീകരണം തുടങ്ങി. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാർ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ പി എസ് അർജുനാണ്. എസ് വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ,  രഞ്ജിത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവർ  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാൻ റഹ്മാനാണ് സം​ഗീതം. മനു മഞ്ജിത്തിന്റേതാണ് വരികൾ. 

മൻസാരോവർ ചിത്രീകരണം തുടങ്ങി

അഷ്യർ മീഡിയക്കുവേണ്ടി ജിഷ മുരളി നിർമാവും സംവിധാനവും നിർവഹിക്കുന്ന ‘മൻസാരോവർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജിജോ ഗോപി, അർച്ചന എന്നിവർ മുഖ്യവേഷത്തിൽ എത്തുന്നു. ഗാനങ്ങൾ:- സന്തോഷ് കോടനാട്, മെറീന ഷാജൻ, ആർ സി സുജിത്. സംഗീതം:- ചന്ദ്രൻ രാമമംഗലം. സാജൻ പള്ളുരുത്തി, അർച്ചന, സുദർശൻ കമ്മട്ടിപ്പാടം, ആര്യൻ, അഭിഷേക്, ഗ്യാൻദേവ്, ഗോഗുൽ പ്രദീപ്, ശ്രീജിത്, ഷൈൻ തങ്കപ്പൻ ,സജിമുദീൻ, സുധീഷ് എന്നിവർ അഭിനയിക്കുന്നു.

എസ് എൻ സ്വാമി ചിത്രം തുടങ്ങി

എസ് എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന ചിത്രം തുടങ്ങി.  ധ്യാൻ ശ്രീനിവാസൻ, രഞ്ജിത്, രഞ്ജി പണിക്കർ, ഗ്രിഗറി, കലേഷ്, അപർണ ദാസ്, ആർദ്ര എന്നിവർ  പ്രധാന വേഷങ്ങളിൽ എത്തുന്നു. ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് നിർമിക്കുന്നു.  സംഗീത സംവിധാനം: ജേക്സ്‌ ബിജോയ്. 



deshabhimani section

Related News

View More
0 comments
Sort by

Home