സംസഥാന സ്കൂൾ കലോത്സവം; ‘തീരമണയുന്നു’

അക്ഷിത രാജ്
Published on Jan 08, 2025, 09:29 AM | 1 min read
തിരുവനന്തപുരം > ‘ഇതെന്താ കെജിഎഫോ…' അമ്പരപ്പിൽ പാലക്കാട് എടപ്പലം പിടിഎംവൈഎച്ച്എസ് സ്‌കൂളിലെ കുട്ടികൾ വാപൊളിച്ചുപോയി. കേരളത്തിന്റെ വികസന ഭൂപടത്തിൽ നങ്കൂരമിട്ട വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം കാണാനെത്തിയതായിരുന്നു സ്‌കൂളിലെ പളിയ നൃത്തക്കാരും അധ്യാപകരും.
ലോകത്തെ ഭീമൻ കപ്പലുകളെപ്പോലും ഉൾക്കൊള്ളാൻ കഴിയുന്ന നോട്ടിക്കൽ ചാർട്ടിന്റെ ഭാഗമായ വിഴിഞ്ഞം തുറമുഖം എല്ലാവരിലുമെന്നതുപോലെ അവരിലും വൻ അത്ഭുതം പടർത്തി. കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകൾ തീരത്തെത്തിയ വാർത്ത കണ്ട്, കപ്പല് കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവരെത്തുമ്പോഴേക്കും കപ്പലുകൾ മടങ്ങി. ചരക്കുകൾ നിറഞ്ഞ കൂറ്റൻ തുറമുഖം കണ്ടതിന്റെ ആവേശത്തിൽ, ഭീമൻ കപ്പൽ കാണാൻ അടുത്ത വട്ടം വരാമെന്നായി.
മത്സര ഫലത്തിന് കാത്തുനിൽക്കാതെ, അണിഞ്ഞ പളിയ വേഷം പോലും മാറ്റാതെയാണ് കുട്ടികൾ വിഴിഞ്ഞം തുറമുഖവും തിരകളും കണ്ടത്.









0 comments