മികച്ച നടൻ യദുകൃഷ്ണ

തിരുവനന്തപുരം: എച്ച്എസ്എസ് നാടകമത്സരത്തിൽ മികച്ച നടനായി കോഴിക്കോട് കോക്കല്ലൂർ ജിഎച്ച്എസ്എസിലെ യദുകൃഷ്ണ റാം. ഏറ്റം നാടകത്തിൽ മാരിയായാണ് വേഷമിട്ടത്. നാടകത്തിനും എ ഗ്രേഡുണ്ട്.
നിഖിൽ ദാസാണ് രചനയും സംവിധാനവും. കഴിഞ്ഞ കലോത്സവത്തിൽ കുമരുവിന്റെ വേഷം ചെയ്ത് മികച്ച നടനായതും പ്ലസ്ടു വിദ്യാർഥിയായ യദുകൃഷ്ണയാണ്.ചീക്കിലോട് ശ്രീശിവത്തിൽ രാമചന്ദ്രൻ കല്ലിടുക്കിലിന്റെയും എസ് ഹിമയുടെയും മകനാണ്.









0 comments