സാരേ ജഹാംസേ അച്ഛാ

‘മനോഹരമായ ഈ ഭൂമിയെ കാക്കാൻ മാനവരാശി ഒന്നായി നിൽക്കണം. ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ നാം വസിക്കുന്ന ഭൂമിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതിനും അപ്പുറമാണ്’’–- ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമ ഒരിക്കൽ പറഞ്ഞു. ചരിത്രം സൃഷ്ടിച്ച ആ ബഹിരാകാശ യാത്ര നടന്നിട്ട് 41 വർഷം വർഷം പിന്നിട്ടു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെയുണ്ടെന്ന അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന് ‘സാരേ ജഹാംസേ അച്ഛാ.’ എന്നായിരുന്നു മറുപടി. മറ്റേത് പ്രദേശത്തേക്കാളും മികച്ചത് എന്നുള്ള മറുപടി ചരിത്രത്തിൽ ഇടം പിടിച്ചു. സോവിയറ്റ് യൂണിയനുമായി ചേർന്നുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു യാത്ര. ഇന്റർകോസ്‌മോസ് പദ്ധതിയിൽ ഒരു ഇന്ത്യാക്കാരനെ ബഹിരാകാശത്തേക്ക് കൊണ്ടു പോകാൻ താത്‌പര്യം സോവിയറ്റ് യൂണിയൻ അറിയിച്ചതോടെ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെട്ട 30 പേരിൽ നിന്ന് പട്ടിക നാല് പേരിലെത്തി. ഇവരെ സോവിയറ്റ് യൂണിയനിലേക്ക് അയച്ചു. അവിടെ നിന്ന് പട്ടിക രണ്ടുപേരിലെത്തി. വ്യോമസേനയിലെ സ്‌ക്വാഡ്രൽ ലീഡർ രോകേഷ് ശർമയും രവീഷ് മൽഹോൽത്രയും. ഇരുവരും സോവിയറ്റ് യൂണിയനിൽ പരിശീലനം നേടി. ഒടുവിൽ രാകേഷ് ശർമയെ യാത്രക്കായി തെരഞ്ഞെടുത്തു.
1984 ഏപ്രിൽ മൂന്നിന് സോവിയറ്റ് ബഹിരാകാശ പേടകമായ സോയുസ് ടി 11ൽ റഷ്യൻ സഞ്ചാരികളായ ഗെന്നഡി സ്‌ട്രെക്കലോവ്,യൂറി മലിഷേവ് എന്നിവരും യാത്രതിരിച്ചു. സോവിയറ്റ് ബഹിരാകാശ നിലയമായ സല്യൂട്ട് 7നിൽ അവർ സുരക്ഷിതമായി എത്തി. ഏഴ് ദിവസം അവർ നിരവധി പരീക്ഷണം നടത്തി. നിരവധി ചിത്രങ്ങളെടുത്തു.പഞ്ചാബിലെ പട്യാലയിൽ ജനിച്ച് ശർമ 1970 ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ നീലഗിരിയിലാണ് താമസം.









0 comments