ജോലിസ്ഥലത്തെ മാനസികസമ്മർദം കുറയ‌്ക്കാം

ഏതു ജോലി ചെയ്യുന്നവരായാലും ഏതൊരു സഥാപനതതിൽ ജോലി ചെയ്യുന്നവരായാലും, ഏതു പ്രഫഷണലായാലും അസ്വസ്ഥമാകുമമ്പോൾ ആദ്യം പറയുക ജോലി സ്ഥലത്തെ തെിരക്കിനെക്കുറിച്ചാകും അല്ലെങ്കിൽ അവിടത്തെ മാനസിക പരിമുറുക്കത്തെക്കുറിച്ചാകും.
ആഹാരവും ജലവും വ്യായാമവും ഉറക്കവും ഉപേക്ഷിച്ച‌് കുടുംബത്തോടൊപ്പം ഒരുനിമിഷംപോലും ചെലവഴിക്കാൻ സാധിക്കാതെ, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സാധിക്കാതെയാണ് പലരും നാടും വീടും മാറി ജോലി ചെയ്യുന്നത്. ആധുനിക ജീവിതത്തിൽ പഠിച്ച പ്രൊഫഷണനുസരിച്ച് തൊഴിൽ ചെയ്യാനും ഇതൊന്നും ഒഴിവാക്കാനും കഴിയില്ല.
പണത്തിനുവേണ്ടി മാത്രം ജീവിക്കുക എന്ന തത്വം മാറ്റി ജീവിക്കാൻ ആവശ്യമായിമാത്രം സമ്പാദിക്കുക എന്ന തിരിച്ചറിവ‌് ഓരോ വ്യക്തിയിലും ഉണ്ടായാൽ, ഉപഭോക്തൃസംസ‌്കാരത്തിൽ ചെറിയ കുറവുവരുതിയാൽ, പൊട്ടിമുളയ‌്ക്കുന്ന കമ്പനികളും സ്ഥാപനങ്ങളും മനുഷ്യായുസ്സിന്റെ ദൈർഘ്യം കുറയ‌്ക്കുന്നവയും നിലനിൽക്കുകയില്ല. എന്നാൽ മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിൽ ചെയ്്‌തുകൊണ്ടുതന്നെ മാനസികപിരിമുറുക്കം കുറച്ച് എങ്ങനെ ആരോഗ്യകരമായ ജീവിതം നയിക്കാം എന്നാണ് നാം പരിശീലിേ്ക്കണ്ടത്
.
ജോലിസമ്മർദ ലക്ഷണങ്ങൾ
തളർച്ച, മസ‌്കുലാർ ടെൻഷൻ, തലവേദന, ഉറക്കമില്ലായ‌്മ, അതിസാരം, മലബന്ധം, ഡെർമേ്റ്റാളജിക്കൽ പ്രശ്‌നങ്ങൾ, കൂടാതെ മാനസികപ്രശ‌്നങ്ങളായ ഡിപ്രഷൻ, ആൻസൈയിറ്റി, ഡിസ‌്കറേജ്‌മെന്റ‌്, ഏകാഗ്രതക്കുറവ‌്, എന്തിനും ഏതിനും ദേഷ്യവും അസ്വസ്ഥതയും. ഇതുകൂടാതെ പെരുമാറ്റ വൈകല്യങ്ങളായ ജോലിയിലെ കൃത്യതക്കുറവ‌്, ക്ഷമയില്ലായ‌്മ, താൽപ്പര്യക്കുറവ‌്, ഒറ്റപ്പെടൽ എന്നിവയെല്ലാം ഉണ്ടാകാം.
കാരണങ്ങൾ
അമിതമായ സമയം ജോലിയിലേർപ്പെടുക, അമിതമായ ജോലിഭാരം, സാധിക്കാത്തതിലും അമിതമായ ടാർജറ്റ‌് നേടാനുള്ള ശ്രമങ്ങൾ, ജോലിസമയത്തിലെ വ്യതിയാനങ്ങൾ, ശരിയായ ഉപകരണങ്ങൾ ഇല്ലാതെയുള്ള ജോലി, ഇഷ്ടമില്ലാത്ത ജോലി സ്വീകരിക്കൽ, സന്തോഷകരമല്ലാത്ത ജോലിസാഹചര്യം, ഹരാസ‌്മെന്റ‌്, വേർതിരിവ‌്, മേലുദ്യോഗസ്ഥരുമായുള്ള പ്രശ‌്നങ്ങൾ തുടങ്ങി പലതും കാരണങ്ങളാകാം.
ഇവയിൽ ഒഴിവാക്കാൻ കഴിയുന്നതും കഴിയാത്തതും ഉണ്ടാകും. രണ്ടാമത്തെ വർഗത്തിൽപ്പെട്ടവ കൂടുതൽ സ്‌ട്രെസ് നൽകും
നമുക്ക് എന്തു ചെയ്യാം?
നമുക്ക് ജോലിസ്ഥലത്തെ മാനസികസമ്മർദം കുറയ‌്ക്കാൻ വ്യായാമം, യോഗ, നല്ല ഭക്ഷണശീലം, യോഗ എന്നിവ സഹായിക്കും.
രാവിലെ ഉറക്കമുണർന്ന‌് സൂര്യനമസ‌്കാരം ചെയ‌്ത‌് ശുദ്ധമായ വായു ശ്വസിച്ച‌് അൽപ്പം നടന്നാൽ മനസ്സിനെ ഉന്മേഷമാക്കാൻ സാധിക്കും.
കൃത്യമായ സമയത്ത‌് ക്രമമായ ഭക്ഷണം അനിവാര്യമാണ‌്. കൊഴുപ്പ‌് അധികമില്ലാതെ നമ്മുടെ ശരീരത്തിന്റെ അധ്വാനശേഷിക്കനുസരിച്ച‌് മിതമായതും ധാരാളം മാംസ്യവും ജീവകവും ആന്റി ഓക‌്സിഡന്റുകളും അടങ്ങിയ ഭക്ഷണരീതി ശരീരത്തിലെ ഫ്രീ റാഡിക്കൾസിനെ തടഞ്ഞ‌് ശരീരം ആരോഗ്യപൂർണമാക്കാൻ സഹായിക്കും.
ജലം മൃതസഞ‌്ജീവനിയാണ‌്. അതിനാൽത്തന്നെ ആവശ്യമായ ജലം നൽകി ശരീരത്തെ നിർജലീകരണത്തിൽനിന്ന‌് സംരക്ഷിക്കുക. ശുദ്ധമായ ജലം, പഴച്ചാറും എന്നിവ ഉത്തമം. ഇടയ്‌ക്കിടക്ക് വെള്ളം കുടിക്കാൻ എഴുന്നേറ്റു നടക്കുന്നത്് വ്യായാമം കൂടിയാണ്.
ഒരു ഫയൽ സഹപ്രവർത്തകനു നൽകാനുണ്ടെങ്കിൽ സമയമുണ്ടെങ്കിൽ അതു നേരിട്ടു നൽകുക. നടത്തവും സാധിക്കും അപ്പോൾ.
ഒരു വ്യക്തിക്ക‌് ജോലി എന്നപോലെതന്നെ വിശ്രമവും അനിവാര്യമാണ‌്. വിശ്രമമില്ലാത്ത ജോലി നിങ്ങളെ വളരെ വേഗം രോഗികളാക്കും. ജോലിയിലെ വിഷമതകൾ അവിടെ ഉപേക്ഷിച്ച‌് വീട്ടിൽ സമാധാനത്തോടെ ഇരിക്കാൻ സാധിക്കുന്നതിലാണ‌് നിങ്ങളുടെ വിജയം. കഴിവതും ആറുമുതൽ എട്ടുമണിക്കൂർവരെ രാത്രിയിൽ ഉറങ്ങാൻ ശ്രദ്ധിക്കുക.
സ്‌ട്രെസും സ്‌ട്രയിനും കൂടുമ്പോൾ ആശ്വാസത്തിനുവേണ്ടി പുകവലി, മദ്യപാനം എന്നിവ ശീലമാക്കിയവർ ധാരാളം. എന്നാൽ, അറിയുക ഇവ ഹാനികരങ്ങളാണ‌്. നിങ്ങളെ എളുപ്പത്തിൽ ദീർഘനിദ്രയിലെത്തിക്കാൻ ഇവയ‌്ക്ക‌് സാധിക്കും. അമിതമായ സ്‌ട്രെസും സ്‌ട്രയിനുമൊപ്പം മദ്യപാനംകൂടിയായാൽ ജീവിതശൈലീരോഗങ്ങൾ നിങ്ങളെ വളരെ വേഗം കീഴ‌്പ്പെടുത്തും.
അങ്ങനെ ശ്രദ്ധിച്ചില്ലെങ്കിൽ, വൃദ്ധസദനങ്ങളെയും മറ്റും ആശ്രയിക്കേണ്ടിവരികയും കുഞ്ഞുങ്ങളുടെ ബാല്യവും കൗമാരവും നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ട‌് നാം സമ്പാദിക്കുന്നതൊന്നും ഒന്നിനും പ്രയോജനമില്ലാതെ നമ്മോടൊപ്പം കൂടുന്ന ജീവിതശൈലീ രോഗങ്ങളെ മാറ്റിനിർത്താൻമാത്രം ചെലവഴിക്കേണ്ടിവരുന്നു. നമ്മുടെ ആരോഗ്യമാണ‌് ഏറ്റവും വലിയ സമ്പാദ്യം. അതിനെ ഒരു പളുങ്കുപാത്രംപോലെ സൂക്ഷിക്കുക. താഴെ വീണാൽ കൂട്ടിയെടുക്കുക അസാധ്യം. ജീവിതം ഒന്നേ ഉള്ളൂ. അത‌് ആരോഗ്യത്തോടെ ജീവിക്കുക. (തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്‌പിറ്റലിൽ സീനിയർ ഡയറ്റീഷ്യനാണ് ലേഖിക)









0 comments