നമ്മൾ ഇപ്പോഴും അവിടെത്തന്നെ

ഹിന്ദുമതത്തിൽ നവീകരണ പ്രസ്ഥാനങ്ങൾ എന്നെല്ലാം സജീവമായിട്ടുണ്ടോ അന്നെല്ലാം ഇതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട‌്. അനാചാരങ്ങൾക്കും അയിത്തത്തിനുമെതിരെ പ്രതികരിച്ചാൽ വിശ്വാസം തകർക്കുന്നവരാണെന്ന മുദ്രകുത്തി മുതലെടുപ്പ‌് നടത്തുകയായിരുന്നു എന്നും സവർണമേധാവിത്വം. സ്വാതന്ത്ര്യം കിട്ടി 72 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും അവിടെത്തന്നെ നിൽക്കുകയാണ‌്. നവീകരണത്തിനും നവോത്ഥാനത്തിനും മുഖം തിരിച്ചുനിൽക്കുകയാണ‌് ഒരു വിഭാഗം. സമൂഹം ഇന്നും ഇരുട്ടറയിൽത്തന്നെ കഴിയണമെന്ന‌് ആഗ്രഹിക്കുന്നവർ

1951 സെപ‌്തംബർ 30ന‌് ദ ലീഡർ പത്രത്തിൽ ഉമ്മൻ വരച്ച കാർട്ടൂൺ. ഹിന്ദു കോഡ‌് ബിൽ അവതരിപ്പിച്ച ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ‌്കറെ കയറുപയോഗിച്ച‌് കസേരയിൽ വരിഞ്ഞുകെട്ടിയിട്ട ബ്രാഹ്മണർ. പാർലമെന്റിൽ ഹിന്ദു കോഡ‌് ബിൽ സംഘടിതമായി പരാജയപ്പെടുത്തിയതാണ‌് കാർട്ടൂണിന്റെ ആശയം

1950 ഫെബ്രുവരിയിൽ പ്രശസ‌്ത കാർട്ടൂണിസ‌്റ്റ‌് ആർ കെ ലക്ഷ‌്മൺ വരച്ചത‌്. ഹിന്ദു കോഡ‌് ബിൽ അംഗീകരിക്കണമെന്ന‌് ഹിന്ദു സന്യാസിയോട‌് അഭ്യർഥിക്കുന്ന ജവാഹർലാൽ നെഹ‌്റു
.jpg)
സ്ത്രീയെ ചവിട്ടിയരയ‌്ക്കുന്ന ബ്രാഹ്മണമേധാവിത്വം തുറന്നുകാട്ടുന്ന കാർട്ടൂൺ. 1949 ഫെബ്രുവരി 20ന‌് ശങ്കേഴ‌്സ‌് വീക്കിലിയിൽ പ്രശസ‌്ത കാർട്ടൂണിസ‌്റ്റ‌് ശങ്കർ വരച്ചത്. ബ്രാഹ്‌മണ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന ഡോ. ബി ആർ അംബേദ്‌ക്കർ.









0 comments