മരച്ചീനി

മരച്ചീനിയിൽ രാസവളങ്ങൾ ചേർക്കുന്നതുകൊണ്ട്, അതിന്റെ കയ്‌പ് അഥവാ കട്ട് കൂടുമെന്നു പറയുന്നത് ശരിയാണോ?
എം വി രാജീവൻ, മുണ്ടൂർ, പാലക്കാട്
ഒരു നിശ്‌ചിത അനുപാതത്തിൽ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ചേർത്തുകൊടുക്കുന്നത് കട്ടിന്റെ അളവിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ ഫോസ്‌ഫറസിന്റെയും പൊട്ടാസ്യത്തിന്റെയും അഭാവത്തിൽ നൈട്രജൻ മാത്രം ചെടിക്ക്‌കൂടിയ തോതിൽ ലഭിക്കുന്ന സാഹചര്യത്തിൽ കട്ട് അസാമാന്യമായി ഉയരാൻ സാധ്യതയുണ്ട്. അതേസമയം പൊട്ടാസ്യം മാത്രമോ, പൊട്ടാസ്യവും ഫോസ്‌ഫറസും കൂടിച്ചേർന്ന മിശ്രിതമോ കൊടുത്താൽ കട്ട് കൂട്ടുന്നില്ല.









0 comments