സൈക്കിൾ സവാരിക്ക് ഇതാ ആപ്

ചൈനീസ് കമ്പനിയായ ഓഫോ, ഇന്ത്യയിൽ തങ്ങളുടെ സൈക്കിളുകളുമായി എത്തി. സൈക്കിൾവന്നാൽ എങ്ങനെ അത്സാങ്കേതിക പംക്തിയിൽവരുമെന്ന് ചോദിക്കുന്നില്ല? സൈക്കിൾവാടകയ്ക്കാണ്! അതൊക്കെ നമ്മുടെ നാട്ടിൽപണ്ടുണ്ടായ പരിപാടിയല്ലേ?. അതിലെന്ത് ടെക് എന്നാണോ അടുത്ത ചോദ്യം? സംഭവം ആകെ മൊത്തം ടെക്കാണ്. സൈക്കിൾഇവിടെ എന്ന് കണ്ടുപിടിക്കാനും, അത് തുറന്ന് ഓടിക്കാനും ഒക്കെ!
ഒരു കോടി സൈക്കിൾ ലോകത്തിന്റെ പല നഗരങ്ങളിൽ ഓഫോ എന്ന കൊച്ച് ചൈനീസ് ‘ഭീമൻ ഇന്ന് നിലയുറപ്പിച്ചിട്ടുണ്ട്. പുണെ, കോയമ്പത്തൂർ, ചെന്നൈ, ഇൻഡോർ, അഹമ്മദാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലാണ് ഓഫോയുടെ വരവ്. 20 രാജ്യങ്ങളിലെ 250 നഗരങ്ങളിൽ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന ഓഫോയുടെ വരവോടുകൂടി ഇന്ത്യയിൽ എത്തുന്ന ആദ്യ വിദേശ സൈക്കിൾവാടകക്കമ്പനി എന്ന ഖ്യാതി ഇവർക്ക് ലഭിക്കും. ഓല (ഓല കാബ്സ്), സൂം കാർ (പെഡർ) എന്നിവരും സൈക്കിൾ വാടക രംഗത്ത് ചെറുതായൊക്കെ ഉണ്ടെങ്കിലും ആരും ഇതുവരെ പറയത്തക്ക രീതിയിലുള്ള പ്രഭാവം വിപണിയിൽഉണ്ടാക്കിയിട്ടില്ല.
ഇനി സൈക്കിൾ എങ്ങനെ ഒപ്പിക്കാമെന്നു നോക്കാം. ഓഫോയുടെ ആപ്പിലൂടെ നിങ്ങളുടെ അടുത്തുള്ള സൈക്കിൾ കണ്ടെത്തുക. അതിന്റെ അടുത്തുചെന്ന് അതിന്റെ ‘ക്യൂ ആർ കോഡ്’ സ്കാൻ ചെയ്യുക. അപ്പോൾ അതിന്റെ പൂട്ട്തുറക്കും. വേണ്ടപോലെ സൈക്കിളുമായി കറങ്ങുക. ആവശ്യം കഴിഞ്ഞാൽ സൈക്കിൾ പാർക്ക്ചെയ്തു പൂട്ടി, ആപ്പിൽ ട്രിപ്പ് കംപ്ലീറ്റ് എന്ന് അടിക്കുക. വാടക അക്കൗണ്ടിൽനിന്ന് പോയ്ക്കോളും. 2014 ൽപീക്കിങ് സർവകലാശാലയിലെ ഡേവിഡ്ഡെയിയും സംഘവുമാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. തുടങ്ങി മൂന്നു മാസത്തിൽതന്നെ അഞ്ച് ക്യാമ്പസുകളിലേക്ക് വ്യാപിക്കുകയുണ്ടായി. ഈ വിജയമാണ് ഇവരെ ഇതൊരു ബിസിനസ്എന്ന നിലയിലേക്ക് ഉയർത്താൻ പ്രേരിപ്പിച്ചത്. പ്രകൃതിയെ സ്നേഹിക്കുന്ന, സൈക്കിൾ ഓടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഓഫോയുടെ സാരഥികൾ.അതുപോലെയുള്ള ഉപയോക്താക്കൾ തന്നെയാണ് ഇവരെ ഇന്നത്തെ നിലയിൽ എത്തിച്ചത്.
നമ്മുടെ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഓഫോയ്ക്ക് സാധ്യതയുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കും ഓഫോയോട് നിങ്ങളുടെ നഗരത്തിലേക്കു വരാൻപറയാം. www.ofo.com/in









0 comments