മരച്ചീനിയില്‍ മിനിസെറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 24, 2018, 04:19 PM | 0 min read

മരച്ചീനിയുടെ തണ്ട് ചെറിയ കഷണങ്ങളാക്കി നട്ടും കൃഷി ചെയ്യാമെന്ന് ഒരു റേഡിയോ പ്രഭാഷണത്തില്‍ കേട്ടു. ഈ രീതി വിശദീകരിച്ചുതരാമോ?
അബൂബക്കര്‍ സി, പേരമ്പ്ര

   ഇത് മിനിസെറ്റ് രീതിയാണ്. മൂപ്പെത്തിയതും രോഗബാധയില്ലാത്തതുമായ കമ്പുകള്‍ തെരഞ്ഞെടുക്കണം. ഈ കമ്പുകളില്‍നിന്ന് രണ്ടു മുകുളങ്ങളുള്ള ഏകദേശം നാല്-അഞ്ച് സെ. മീറ്റര്‍ നീളമുള്ള ചെറിയ കഷണങ്ങള്‍ മൂര്‍ച്ചയുള്ള ഒരു ഹാക്സോ ബ്ളേഡ് ഉപയോഗിച്ച് മുറിച്ചെടുക്കണം. ഒരുമീറ്റര്‍ വീതിയിലും അനുയോജ്യമായ നീളത്തിലും തയ്യാറാക്കിയ തവാരണകളിലേക്ക് ഈ ചെറിയ കഷണങ്ങള്‍ മുകുളങ്ങള്‍ ഇരുവശത്തും വരത്തക്കരീതില്‍ മണ്ണിന്നടിയില്‍ അരയിഞ്ച് ആഴത്തില്‍ തിരശ്ചീനമായി നടണം. ഈര്‍പ്പം നിലനിര്‍ത്താനായി നന നല്‍കണം. ഏകദേശം ഒരാഴ്ചകൊണ്ട് മിനിസെറ്റുകള്‍ മുളയ്ക്കാന്‍ തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home