വീടിന്റെ പരിസരത്ത് കുകുടിവെള്ളം കേരളം മുന്നില്‍

കുടിവെള്ളം വീടിന്റെ പരിസരത്തുതന്നെ ലഭിക്കുന്ന കുടുംബങ്ങളുടെ അനുപാതത്തില്‍ കേരളം മുന്നില്‍നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ഗ്രാമങ്ങളില്‍ 73.5 ശതമാനം വീടുകള്‍ക്കകത്തോ അല്ലെങ്കില്‍ വീടിന്റെ പരിസരത്തോ കുടിവെള്ളം ലഭ്യമാണ്. ദേശീയതലത്തില്‍ ഇത് 46 ശതമാനമാണ്.
മുഖ്യസംസ്ഥാനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ കേരളത്തെക്കാള്‍ മുന്നില്‍നില്‍ക്കുന്നത് പഞ്ചാബ് (84.7%), അസം (79%) എന്നീ സംസ്ഥാനങ്ങളാണ്. മധ്യപ്രദേശ് (19%), ഒഡിഷ (19%), ജാര്‍ഖണ്ഡ് (18%), ഛത്തീസ്ഖണ്ഡ് (17%) എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ പിന്നില്‍ നില്‍ക്കുന്നത്.
കേരളത്തിലെ ഗ്രാമങ്ങളില്‍ 22.7 ശതമാനം കുടുംബങ്ങള്‍ക്ക് വീടിന്റെ പരിസരത്ത് നിന്നും 200 മീറ്ററിള്ളില്‍ കുടിവെള്ളം ലഭിക്കും. അതായത് 96 ശതമാനം വീടുകളില്‍ 200 മീറ്ററിനുള്ളില്‍ കുടിവെള്ളം ലഭിക്കും. ഇത് ദേശീയതലത്തില്‍ 87 ശതമാനമാണ്. ഡ്രിങ്കിങ് വാട്ടര്‍, സാനിറ്റേഷന്‍, ഹൈജീന്‍ ആന്‍ഡ് ഹൌസിങ് കണ്ടീഷന്‍ ഇന്‍ ഇന്ത്യഎന്ന എന്‍എസ്എസ്ഒയുടെ 59-ാമത് റൌണ്ട് റിപ്പോര്‍ട്ടാണ് ഇതിനടിസ്ഥാനം.
ഇതേസമയം കുടിവെള്ളത്തിന് സംരക്ഷിതസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതില്‍ കേരളം ഏറ്റവും പിന്നിലാണെന്ന് റിപ്പോര്‍ട്ടില്‍ കാണാം. ഈ റിപ്പോര്‍ട്ട്പ്രകാരം 29.5 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് കേരളത്തിലെ ഗ്രാമങ്ങളില്‍ സുരക്ഷിതമായ കുടിവെള്ള സ്രോതസ്സുകള്‍ ഉപയോഗിക്കുന്നത്. ദേശീയതലത്തില്‍ ഇത് 88.5 ശതമാനമാണ്. കുകുടിവെള്ളത്തിനായി പ്രധാനമായും തുറന്ന കിണറുകളെ ആശ്രയിക്കുന്നതാണ് ഈ കണക്കില്‍ കേരളം പിന്നിലാകാന്‍ കാരണം. മാലിന്യം കിണറിലേക്ക് ചാടുന്നതിനുള്ള സാധ്യത ഒഴിവാക്കുന്ന തരത്തില്‍ കിണര്‍ കെട്ടിമൂടി സംരക്ഷിക്കാത്തതാണ് കേരളത്തിലെ കുകുടിവെള്ള സ്രോതസ്സുകളുടെ പ്രധാന പ്രശ്നമായി കണക്കാക്കുന്നത്. 82 ശതമാനം കുകുടുംബങ്ങളും കുടിക്കുന്നതിനുമുമ്പ് തിളപ്പിച്ചോ മറ്റേതെങ്കിലും രീതിയിലൂടെയോ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതുകൊണ്ട്കേരളത്തിലെ കുടുംബങ്ങളില്‍ ബഹുഭൂരിപക്ഷവും ശുദ്ധീകരിച്ച വെള്ളമാണ് കുടിക്കുന്നതെന്ന് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ജലസംരക്ഷണ, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടിവെള്ളസ്രോതസ്സുകളുടെ സംരക്ഷണംകൂടി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.









0 comments