വഴിക്കണ്ണടഞ്ഞ്‌...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 22, 2020, 11:59 PM | 0 min read

വിശപ്പും ദാഹവും സഹിക്കാതെ തളർന്ന്‌ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയപ്പോൾ അവർക്ക്‌ മീതെ മരണത്തിന്റെ ചൂളംവിളിയാണ്‌ വന്നത്‌. റോഡരികിലൂടെ കാലുവെന്ത്‌ നടന്നപ്പോൾ മരണത്തിന്‌ കൂറ്റൻട്രക്കിന്റെ രൂപമായിരുന്നു. നടന്നുതളർന്നപ്പോൾ കയറിയ ട്രാക്കുകൾവരെ അവരെ ചതിച്ചു. അനാഥരായി മരിച്ചുവീണു. പൊരിവെയിലിൽ തളർന്നുവീണ്‌ മരിച്ചവരുണ്ട്‌... ഗ്രാമത്തിന്റെ അതിർത്തികളിലും അറിയാത്ത നാടുകളിലും ഇന്ത്യ മരിച്ചുവീഴുന്നു...

 


മരണക്കണ്ണീർ : പിഞ്ചുമകൻ മരണാസന്നനാണെന്ന ഫോൺസന്ദേശം കേട്ട്‌ തകർന്ന്‌ വഴിയിൽ ഇരിക്കുന്ന രാംപുകാർ പണ്ഡിറ്റ്‌.
ബിഹാറിൽ മരിച്ച അമ്മയുടെ മൃതദേഹം കാണാൻ പോലുമാകാതെ ഡൽഹിയിൽ പൊട്ടിക്കരയുന്ന ടിപ്പു യാദവ്‌

 


മഹാരാഷ്‌ട്രയിലെ ദഹാനുവിൽ ദേശീയപാതയിലൂടെ നടക്കുന്ന കുടുംബം

 


ബംഗളൂരുവിൽനിന്ന്‌ സ്വദേശങ്ങളിലേക്ക്‌ മടങ്ങാൻ തിക്കിത്തിരിക്കി വാഹനം കാത്തുനിൽക്കുന്നവർ

 

 


ഗുജറാത്തിൽനിന്ന്‌ ഉത്തർപ്രദേശിലേക്കുള്ള  യാത്രയ്‌ക്കിടെ തളർന്നുറങ്ങുന്ന കുഞ്ഞ്‌

 


യുപിയിലെ പ്രയാഗ്‌രാജിൽ നിന്ന്‌ ഗ്രാമത്തിലേക്ക്‌ നടക്കുന്നവർ

 


ലോറിയിൽ സ്വദേശത്തേക്കുമടങ്ങുന്ന അതിഥിത്തൊഴിലാളികൾ

 


പുണെ‐ബംഗളൂരു  ദേശീയപാതയിൽനിന്ന്‌

 


ഉത്തർപ്രദേശിൽനിന്ന്‌ ഛണ്ഡീഗഡിലേക്ക്‌  സൈക്കിളിൽ പോകുന്നവർ

 


പഞ്ചാബിൽനിന്ന്‌ ഉത്തർപ്രദേശിലെ ജാൻസിയിലേക്ക്‌ നടക്കുന്നവർ

 

 



deshabhimani section

Related News

View More
0 comments
Sort by

Home