അൽ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ

PHOTO CREDIT: X
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി 'വൈറ്റ് കോളര്‍ ഭീകര സംഘ'ത്തിലുള്ളവര്‍ ജോലിചെയ്ത അൽ ഫലാഹ് സർവകലാശാലയുടെ പ്രധാന ഓഫീസിലുൾപ്പെടെ 25 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അൽ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇഡി അറസ്റ്റ് ചെയ്തു. അൽ ഫലാഹ് സ്വകാര്യ സര്‍വകലാശാലയുടെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമാണ് സിദ്ദിഖി. നാക് അക്രഡിറ്റേഷൻ, യുജിസി അംഗീകാരം എന്ന സംബന്ധിച്ച് വ്യാജമായ അവകാശവാദം നടത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ചതിന് ഡൽഹി പൊലീസ് സര്‍വകലാശാലയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്.
ചാൻസലറിന്റെ സഹോദരൻ അറസ്റ്റിൽ
അൽ ഫലാഹ് സർവകലാശാല ചാൻസലറിന്റെ സഹോദരൻ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ഡൽഹി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട അൽ ഫലാഹ് സർവകലാശാലയിൽ അന്വേഷണം നടക്കുമ്പോഴാണ് ചാൻസിലർ ജവാദ് അഹമ്മദ് സിദ്ധിഖിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ധിഖ് അറസ്റ്റിലാകുന്നത്. 25 വർഷം പഴക്കമുള്ള കേസിൽ ഒളിവിലായിരുന്ന ഹമൂദാണ് ഹൈദരാബാദിൽ ഞായറാഴ്‌ചയാണ് പൊലീസ് പിടിയിലാകുന്നത്.








0 comments