അൻമോൽ ബിഷ്‌ണോയിയെ അമേരിക്ക നാടുകടത്തി; ബാബാ സിദ്ദിഖി വധത്തിന്റെ മുഖ്യആസൂത്രകൻ

അൻമോൽ ബിഷ്‌ണോയി
വാഷിങ്‌ടൺ: എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ വധമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അൻമോൽ ബിഷ്‌ണോയിയെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തി. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അൻമോൽ ബിഷ്‌ണോയി. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് ഇയാളെ നാടുകടത്തിയ വിവരം അധികൃതരെ അറിയിച്ചത്. അൻമോൽ ബുധനാഴ്‌ച ഇന്ത്യയിലെത്തും.
കഴിഞ്ഞ നവംബറിൽ ഇയാൾ യുഎസിൽ അറസ്‌റ്റിലായിരുന്നു. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
2024 ഒക്ടോബർ 12നാണ് മുൻ മന്ത്രി കൂടിയായ ബാബാ സിദ്ദിഖി വെടിയേറ്റു മരിച്ചത്. കേസിൽ അറസ്‌റ്റിലായവരുടെ മൊഴികളിൽ അൻമോലിന്റെ പങ്കാളിത്തം പുറത്തുവന്നിരുന്നു. 2024 ഏപ്രിലിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് നടന്ന വെടിവയ്പ്പ് കേസിലും ഇയാൾ പ്രതിയാണ്.








0 comments