പതിനാറുകാരനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു: അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസ്

വെഞ്ഞാറമൂട്: മാതാവും രണ്ടാനച്ഛനും ചേർന്ന് പതിനാറുകാരനെ ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു. തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം വെമ്പായം സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിയായ യുവതിയും വിവാഹിതരായിരുന്നു. യുവതി തന്റെ ആദ്യവിവാഹത്തിലെ മകനൊപ്പം വിദേശത്ത് ആയിരുന്നു. അവിടെവെച്ച് ഐഎസ്ഐസിന്റെ വിവിധ വിഡിയോകൾ കാണിച്ച് ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കണം എന്ന് നിർബന്ധിച്ചുവെന്നാണ് പരാതി. എന്നാൽ കുട്ടിയ്ക്ക് ഐഎസ്ഐഎസിൽ ചേരാൻ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് കുട്ടിയും അമ്മയും തമ്മിൽ തർക്കം നടന്നിരുന്നവെന്നും സംശയിക്കുന്നുണ്ട്.
കഴിഞ്ഞമാസം മൂന്ന് പേരും നാട്ടിലെത്തിയിരുന്നു. ട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയിലാക്കി ദമ്പതികൾ വിദേശത്തേക്ക് മടങ്ങി. കുട്ടിയുടെ സ്വഭാവത്തിലുള്ള മാറ്റംകണ്ട് അധികൃതർ അമ്മയുടെ പത്തനംതിട്ടയിലെ കുടുംബവീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ച് വിവരങ്ങൾ കൈമാറി. സംഭവത്തിൽ എൻഐഎ വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്.








0 comments