വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കും; തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി

voter list
വെബ് ഡെസ്ക്

Published on Nov 18, 2025, 11:00 PM | 1 min read

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി.


സമ്മതിദായകർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഡിസംബർ 9നും 11നും ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണം. അതോടൊപ്പം സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചു.


കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും കമീഷൻ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home