ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്

അമല
ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്. ചൊവ്വ വൈകിട്ട് നാലിന് അമല സെന്ററിൽ വച്ചായിരുന്നു അപകടം. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്തു നിന്ന് വന്നിരുന്ന കാർ അമലയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും കാറിന്റെ മുൻവശവും തകർന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും കാറിൽ ഉണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അവിയൂർ സ്വദേശി ഷിഹാബുദ്ദീൻ(40), എടക്കര സ്വദേശി സജ്ന (52) എന്നിവർക്കും കാറിലുണ്ടായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്ര റാവു (60) വിനുമാണ് പരിക്കേറ്റത്. ഇതിൽ സജ്‌നയുടെ നില ഗുരുതരമാണ്.









0 comments