അമൃതയുമായി സഹകരിക്കാൻ ഐഎംടി അറ്റ്‌ലാന്റിക്

അമൃത സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. മനീഷ വി രമേഷ് ഐഎംടി അറ്റ്‌ലാന്റിക് പ്രസിഡന്റ് പ്രൊഫ. ക്രിസ്‌റ്റോഫ് ലെറൂജ് എന്നിവർ ധാരണപത്രം കൈമാറുന്നു
കരുനാഗപ്പള്ളി
അക്കാദമിക,ഗവേഷണ രംഗത്തെ പുതിയ സാധ്യതകളിൽ അമൃതയുമായി സഹകരിക്കാനൊരുങ്ങി ഫ്രാൻസിലെ മികച്ച സാങ്കേതിക സർവകലാശാലയായ ഐഎംടി അറ്റ്‌ലാന്റിക്. ഫ്രാൻസിലെ നാന്റസിലുള്ള ക്യാമ്പസിൽ നടന്ന ചടങ്ങിൽ അമൃത സർവകലാശാലാ പ്രൊ. വൈസ് ചാൻസലർ ഡോ. മനീഷ വി രമേഷ് , ഐഎംടി അറ്റ്‌ലാന്റിക് പ്രസിഡന്റ് പ്രൊഫ. ക്രിസ്‌റ്റോഫ് ലെറൂജ് എന്നിവർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പുവച്ചു. പ്രാരംഭഘട്ടത്തിൽ ഇരു സർവകലാശാലകളും ചേർന്ന് സംയുക്ത ബിരുദ കോഴ്സുകൾ ആരംഭിക്കും. വിദ്യാർഥി കൈമാറ്റം, സംയുക്തമായി ഗവേഷണങ്ങൾ നടത്താനും ജേർണലുകൾ പ്രസിദ്ധീകരിക്കാനുമുള്ള സൗകര്യങ്ങൾ, സാങ്കേതിക സഹകരണം എന്നിവ ഉറപ്പു വരുത്തുകയുംചെയ്യും. കൂടാതെ അമൃതയുടെ ലിവ്-ഇൻ-ലാബ്‌സ് പദ്ധതിയുമായും ഐഎംടി അറ്റ്‌ലാന്റിക്കിന് പങ്കാളിത്തമുണ്ടാകും.









0 comments