തകർത്ത് പെയ്‌ത്

കോട്ടയത്ത് തകർത്തു പെയ്ത മഴയിൽ കൈക്കുഞ്ഞിനെ നനയാതെ കൊണ്ടുപോകുന്നു. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച
കോട്ടയം
ജില്ലയിൽ വീണ്ടും പരക്കെ മഴ. നഗരത്തിലും വിവിധ പ്രദേശങ്ങളിലും ചൊവ്വ ഉച്ചയ്‌ക്കുശേഷം ഇടവിട്ട് ശക്തമായ മഴയാണ് പെയ്തത്. മഞ്ഞ അലർട്ടായിരുന്നു. വൈക്കം, വടവാതൂർ, കോട്ടയം എന്നീ പ്രദേശങ്ങളിൽ കനത്തമഴയാണ് ലഭിച്ചത്. വൈക്കത്ത് 28.5 മില്ലിമീറ്ററും കോട്ടയത്ത് 11 മില്ലിമീറ്ററും വടവാതൂരിൽ 9.5 മില്ലിമീറ്റർ മഴയും ലഭിച്ചു. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.









0 comments