നാടകോത്സവത്തിന് തുടക്കം ഉമിച്ചിയിൽ ഇനി നാടകരാവുകൾ

മടിക്കൈ മലപ്പച്ചേരി ഉമിച്ചി ഭാസ്കര കുമ്പള സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പ്രഥമ ഭരത് മുരളി സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്‌ഘാടനം ചെയ്തു. എ വി ബാലകൃഷ്ണൻ അധ്യക്ഷനായി. ഇ കെ സുനിൽകുമാർ, പി വിജയൻ, എം അബ്‌ദുൾ റഹ്മാൻ, കെ പി ചന്ദ്രൻ, രാജൻ മണിയറ എന്നിവർ സംസാരിച്ചു. വിനോദ് ഉമിച്ചി സ്വാഗതവും വി വി മാധവൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുവായൂർ ഗാന്ധാരയുടെ മഗധ നാടകം അരങ്ങേറി. 22 വരെയാണ് നാടകോത്സവം. വായനശാലയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് നാടകോത്സവം. ദിവസവും സാംസ്കാരിക സന്ധ്യയുണ്ടാവും. ബുധനാഴ്‌ച കായംകുളം പീപ്പിൾസിന്റെ അങ്ങാടിക്കുരുവികൾ നാടകം അരങ്ങേറും.









0 comments