print edition ആഭ്യന്തരവും സ്‌പീക്കർ സ്ഥാനവും ലക്ഷ്യമിട്ട് ജെഡിയു

ന്യൂഡൽഹി
ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഉറപ്പിച്ചതോടെ ആഭ്യന്തര വകുപ്പും സ്‌പീക്കർ സ്ഥാനവും കൂടി നേടിയെടുക്കാന്‍ ജെഡിയു നീക്കം. 14 മന്ത്രിസ്ഥാനമാണ് ജെഡിയു താൽപ്പര്യപ്പെടുന്നത്. രണ്ട് ഉപ മുഖ്യമന്ത്രിമാർ അടക്കം 16 മന്ത്രിമാരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. 19 എംഎൽഎമാരുള്ള ചിരാഗ് പസ്വാന്റെ എൽജെപിക്ക് മൂന്ന് മന്ത്രിസ്ഥാനം കിട്ടിയേക്കും. വ്യാഴാഴ്‌ച പട്‌നയിലെ ഗാന്ധി മൈതാനിയിലാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്‌ഞ ചെയ്യുക.









0 comments