print edition വായു മലിനീകരണം ; ഡല്‍ഹിയിൽ ബിജെപി സർക്കാരിനെതിരെ ജനങ്ങള്‍

രൂക്ഷമായ വായു മലിനീകരണത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെടി വളർത്തിയ കുടിവെള്ള ജാറുമായി ഓക്സിജൻ മാസ്‌ക് ധരിച്ച് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന യുവാവ് ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി
വായു മലിനീകരണത്തിൽ ജനജീവിതം ദുസ്സഹമായതോടെ ഡൽഹിയിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ശക്തം.
ചൊവ്വാഴ്‌ച ജന്തർ മന്തറിൽ നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു. ജെഎൻയു, ജാമിയ മിലിയ, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കാളികളായി.
വിവിധ തരത്തിലുള്ള മാസ്‌ക് ധരിച്ച് പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. ചെടികൾ വളർത്തിയ കുടിവെള്ള ജാറുകളും പലരും കൊണ്ടുവന്നു.
പ്രതിപക്ഷത്തായിരിക്കെ വായുമലിനീകരണ വിഷയത്തിൽ വലിയ വിമർശമുയർത്തിയ ബിജെപി അധികാരത്തിലെത്തിയതോടെ ഒന്നും ചെയ്യാനാകാതെ നിസഹായരായ സ്ഥിതിയിലാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.









0 comments