ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

പോളിങ് ജോലി: 7688 ജീവനക്കാരെ തെരഞ്ഞെടുത്തു കാസർകോട് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ജോലിക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കക്ടർ കെ ഇമ്പശേഖറാണ് ഓൺലൈൻ റാൻഡമൈസേഷനിലൂടെ 7,688 ഉദ്യോസ്ഥരെ തെരഞ്ഞെടുത്തത്. പ്രിസൈഡിങ് ഓഫീസർമാരായി 1,922 (925 പുരുഷന്മാർ, 997 സ്ത്രീകൾ) പേരെയും ഒന്നാം പോളിങ് ഓഫീസർമാർമാരായി 1922 (686 പുരുഷന്മാർ, 1236 സ്ത്രീകൾ) പേരെയും പോളിങ് ഓഫീസർമാരായി 3,844 (1325 പുരുഷന്മാർ, 2519 സ്ത്രീകൾ) പേരെയും തെരഞ്ഞെടുത്തു. ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയതാണ് ആദ്യഘട്ട ലിസ്റ്റ്. രണ്ടാം ഘട്ടത്തിൽ ഇതിൽ 20 ശതമാനം പേരെ ഒഴിവാക്കും. ഇ ഡ്രോപ്പ് സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്കും ഒന്നാം പോളിങ് ഓഫീസർമാർക്കും 25 മുതൽ 28 വരെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ പരിശീലനം നൽകും. ജോലിക്ക് നിയോഗിച്ചുള്ള ഉത്തരവ് ഓഫീസ് മേധാവികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.edrop.sec.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് കൈമാറണമെന്ന് കലക്ടർ അറിയിച്ചു. റാൻഡമൈസേഷനിൽ എഡിഎം പി അഖിൽ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ പി പവനൻ എന്നിവർ പങ്കെടുത്തു.









0 comments