നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയാകും
കോൺഗ്രസ് നേതാവ് സിപിഐ എമ്മിനൊപ്പം

കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം വന്ന ബാബു മുള്ളൻചിറയെ സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
ചേർത്തല
കോൺഗ്രസ് ചേർത്തല ബ്ലോക്ക് സെക്രട്ടറി ബാബു മുള്ളൻചിറ രാജിവച്ചു. സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ ബാബുവിനെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. നഗരസഭ 28–ാം വാർഡിൽ സിപിഐ എം സ്വതന്ത്രനായി ഇദ്ദേഹം മത്സരിക്കും. യുഡിഎഫിന്റെ വികസന വിരുദ്ധതയ്‌ക്കും വർഗീയതയുമായി സന്ധിചെയ്യുന്ന കോൺഗ്രസ് നയത്തിനും എതിരായാണ് നിലപാടെന്ന് ബാബു മുള്ളൻചിറ പറഞ്ഞു. 26–ാം വാർഡ് കൗൺസിലറായ ഇദ്ദേഹം യുഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറിയായിരുന്നു. കോ–ഓപറേറ്റീവ് എംപ്ലോയിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമാണ്. സിപിഐ എം ഏരിയ കമ്മിറ്റി ഓ-ഫീസിൽ എത്തിയ ബാബുവിനെ സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്, ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്, ഏരിയ സെക്രട്ടറി ബി വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.








0 comments