കാറ്റിലും മഴയിലും വീട് തകർന്നു

കടലുണ്ടി ചൊവ്വ വൈകിട്ടത്തെ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വീട് തകർന്നു. കടലുണ്ടി കൈതവളപ്പിൽ പുളിക്കൽ കുനിയിൽത്തറ ഗിരിജയുടെ വീടാണ് തകർന്നത്. വീട്ടുവളപ്പിലെ വലിയ മാവും രണ്ടു തെങ്ങുകളും കവുങ്ങും വീടിന് മുകളിൽ വീഴുകയായിരുന്നു. സംഭവ സമയത്ത് വീട്ടുകാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഒഴിവായി. ടിവി , റഫ്രിജറേറ്റർ, ഫർണീച്ചറുകൾ തുടങ്ങിയ വീട്ടുപകരണങ്ങൾ നശിച്ചു. സിപിഐ എം നേതാക്കളും പ്രവർത്തകരുമായ വെൻമണി ഹരിദാസ്, കെ മേഹനൻദാസ്, പി ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. വീട് താമസയോഗ്യമല്ലാതായതിനാൽ കുടുംബാംഗങ്ങളെ അയൽവീട്ടിലേക്ക് താൽക്കാലികമായി മാറ്റി പാർപ്പിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുമായ കെ ജയപ്രകാശ്, ലോക്കൽ സെക്രട്ടറി ഇ ഭുവനദാസ്, ലോക്കൽ കമ്മിറ്റി അംഗം സി രമേശൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.









0 comments