കണ്ണാട്ടിക്കുളം സ്റ്റേഡിയം 
പുതുമോടിയിലേക്ക്

നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ചെറുവണ്ണൂർ കണ്ണാട്ടിക്കുളം സ്റ്റേഡിയം​

നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ചെറുവണ്ണൂർ കണ്ണാട്ടിക്കുളം സ്റ്റേഡിയം​

വെബ് ഡെസ്ക്

Published on Nov 19, 2025, 02:04 AM | 1 min read

ഫറോക്ക് ​ചെറുവണ്ണൂർ കണ്ണാട്ടിക്കുളം കോർപറേഷൻ മിനി സ്‌റ്റേഡിയം പുതുമോടിയിലേക്ക്. സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന "ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. എംഎൽഎ ഫണ്ടിൽനിന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പ് അനുവദിച്ച 50 ലക്ഷവും ഉൾപ്പെടെ ഒരു കോടി രൂപയാണ് നവീകരണത്തിന് വിനിയോഗിക്കുന്നത്.​ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർവഹണ ചുമതല. കോർപറേഷൻ പരിധിയിലും സമീപപ്രദേശങ്ങളിലുമുള്ളവർ ആശ്രയിക്കുന്ന ഗ്രൗണ്ടിൽ വെള്ളക്കെട്ട് പതിവാണ്. ഇതു പൂർണമായും പരിഹരിക്കാനായി ഉപരിതലം ഉയർത്തി മികച്ച കളിക്കളമൊരുക്കും.ചുറ്റുപാടും ഉയരത്തിൽ ഫെൻസിങ്ങും ഒരുക്കും. സ്ത്രീകൾക്കും -പുരുഷന്മാർക്കും പ്രത്യേകമായി ടോയ്‌ലറ്റ് കം ചേയ്ജിങ് മുറികളും ഒരുക്കുന്നുണ്ട്. ഫെബ്രുവരിയോടെ നവീകരണം പൂർത്തിയാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home