സ്ഥാനാർഥികൾക്ക് കെട്ടിവയ്ക്കാൻ തുക നൽകി പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ജില്ലാ കമ്മിറ്റി നൽകുന്ന കെട്ടിവയ്ക്കാനുള്ള തുക സംസ്ഥാന സെക്രട്ടറി കെ രാജൻ കൈമാറുന്നു
കരുനാഗപ്പള്ളി
ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സംഘടനാ അംഗങ്ങൾക്ക് കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി. കരുനാഗപ്പള്ളി ടൗണിൽ നടന്ന ചടങ്ങ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി മനോഹരൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ രാജൻ തുക കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് വി ശശികുമാർ അധ്യക്ഷനായി. സെക്രട്ടറി കെ മഹേശ്വരൻ ആമുഖ പ്രഭാഷണം നടത്തി. കെ ജെ സിദ്ദിക്ക്, സി ഡി സുരേഷ്, എ രാജേന്ദ്രൻ, ജെ തമ്പാൻ, ആർ ദിലീപ്, ടി തങ്കപ്പൻ, ജെ ഉദയകുമാർ, കെ സമ്പത്ത്കുമാർ, എസ് മോഹൻലാൽ, പ്രസന്നൻ വേളൂർ എന്നിവർ സംസാരിച്ചു









0 comments