ചെക്യാട് കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചയിൽ കൈയാങ്കളി

ചെക്യാട് പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചയിലുണ്ടായ സംഘർഷം
നാദാപുരം ചെക്യാട് പഞ്ചായത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചയിൽ പ്രവർത്തകർ തമ്മിൽ കൈയാങ്കളി. സംഘർഷത്തെ തുടർന്ന് യോഗം അലസിപ്പിരിഞ്ഞു. പഞ്ചായത്തിൽ യുഡിഎഫിന്റെ ശക്തികേന്ദ്രമായ ഏഴാം വാർഡ് കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. ഇവിടെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ നേതാവ് അഡ്വ. ഫായിസിനും മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കുഞ്ഞികേളുവിനും വേണ്ടിയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാത്രിയിൽ ചെക്യാട് ബേങ്കേരിക്ക് സമീപത്തുള്ള കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് യോഗം ചേർന്നത്. 180 പേർ പങ്കെടുത്തു. പഞ്ചായത്തിലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു. സ്ഥാനാർഥി ചർച്ച ആരംഭിച്ചതോടെ ഇരുവിഭാഗമായി പ്രവർത്തകർ ചേരിതിരിയുകയായിരുന്നു.









0 comments