ദുരന്തമുഖത്തും കണ്ണടച്ച്‌ മേപ്പാടി

 മേപ്പാടി
വെബ് ഡെസ്ക്

Published on Nov 19, 2025, 03:30 AM | 1 min read

മേപ്പാടി ദുരന്തവേളയിൽ ഒരുപഞ്ചായത്ത് ഭരണം എങ്ങനെ ആകരുത്‌ എന്നതിന് ഉദാഹരണമായിരുന്നു മേപ്പാടി. ദുരന്തത്തിൽനിന്ന്‌ നാടിനെ രക്ഷിക്കാനുള്ള ജാഗ്രതമുതൽ അതിജീവന നടപടികളിൽവരെ പിഴവോട് പിഴവ്. സംസ്ഥാന സർക്കാർ കോടികൾ അനുവദിച്ചിട്ടും ഗ്രാമീണ റോഡുകൾ തരിപ്പണമാണ്. ചൂണ്ടിക്കാണിക്കാൻ വികസന മാതൃക ഒന്നുമില്ലാത്ത അഞ്ചുവർഷം. ​ ദുരന്ത മുന്നറിയിപ്പിനും അവഗണന ​2024 ജൂലെെ 30നാണ് രാജ്യത്തെ നടുക്കിയ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ. 29ന്‌ രാവിലെ മുണ്ടക്കൈ പുഞ്ചിരിമട്ടത്തുനിന്ന്‌ പുന്നപ്പുഴയിലൂടെ കലങ്ങിമറിഞ്ഞ വെള്ളം വരുന്നതായി പ്രദേശവാസികൾ വാർഡ്‌ അംഗത്തെയുൾപ്പെടെ അറിയിച്ചു. പഞ്ചായത്തിൽനിന്ന്‌ അധികൃതർ എത്തി. ഏതാനും ആദിവാസി കുടുംബങ്ങളെമാത്രം മാറ്റിപ്പാർപ്പിച്ചു. ബാക്കിയുള്ളവർക്ക്‌ ഒരുനിർദേശവും നൽകിയില്ല. ജില്ലാ ദുരന്തനിവാരണ വിഭാഗവും ഫോൺ വഴി പഞ്ചായത്തിലേക്ക് ജാഗ്രതാ നിർദേശം നൽകി. ആളുകളെ മാറ്റിപ്പാർപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. പഞ്ചായത്ത് ഭരണസമിതി ഒന്നുംചെയ്തില്ല. ഇത്തരമൊരു നിർദേശവും ലഭിച്ചില്ലെന്ന കള്ളപ്രചാരണമാണ് പ്രസിഡന്റ് ഉൾപ്പെടെ നടത്തിയത്. ഇതുസംബന്ധിച്ച രേഖകൾ പുറത്തുവന്നതോടെ ഭരണസമിതി നിശ്ശബ്ദരായി. വൈകിട്ടോടെ മഴ കനത്തു. ഭയപ്പാടോടെ പലരും സ്വയം മാറിത്താമസിച്ചു. മറ്റുള്ളവർ സ്വന്തം വീടുകളിൽത്തന്നെ കഴിഞ്ഞു. രണ്ട് വാർഡ്‌ മെന്പർമാർ തൊട്ടടുത്ത്‌ സുരക്ഷിത സ്ഥലത്തുണ്ടായിരുന്നു. ഒരാൾ ഒരുറിസോർട്ടിൽ. ജനങ്ങൾ ഉരുളിൽ ഒഴുകിയപ്പോഴും ഇവർ ഉണർന്നുപ്രവർത്തിച്ചില്ല. നാട്ടുകാരുടെ ആശങ്കയും ദുരന്തനിവാരണ വിഭാഗത്തിന്റെ നിർദേശവും കണക്കിലെടുത്ത പഞ്ചായത്ത് സംവിധാനം ജാഗ്രതയോടെ ഇടപെട്ടിരുന്നുവെങ്കിൽ പലരും ഇന്നും ജീവിച്ചിരിക്കുമായിരുന്നു. ​ പുത്തുമല 
പാഠമാക്കിയില്ല 2019 ആഗസ്‌ത്‌ ഒന്പതിനാണ്‌ പുത്തുമലയിൽ ഉരുൾപൊട്ടിത്. എൽഡിഎഫ് ഭരണസമിതിയായിരുന്നു പഞ്ചായത്തിൽ. ദുരന്തസാധ്യയുള്ള ഭാഗങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ജനങ്ങളെ യഥാസമയം മാറ്റിപ്പാർപ്പിച്ചു. ഇ‍ൗ പ്രവർത്തനത്തിലൂടെയാണ്‌ മരണനിരക്ക്‌ കുറയ്‌ക്കാൻ സാധിച്ചത്‌. ഈ അനുഭവപാഠം ഉൾക്കൊള്ളാൻ യുഡിഎഫ്‌ ഭരണകർത്താക്കൾ തയ്യാറായില്ല. ദിവസങ്ങളോളം പ്രസിഡന്റിനും സ്ഥലത്തെ വാർഡ്‌ അംഗങ്ങൾക്കും ദുരിതാശ്വാസ ക്യാന്പുകളിലേക്ക്‌ കയറിച്ചെല്ലാനാവാത്ത അവസ്ഥയുണ്ടായി. താൽക്കാലിക വീടുകൾ കണ്ടെത്തുക, ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുക എന്നിവയിലെല്ലാം ഭരണസമിതി പൂർണപരാജയമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home