വിദ്യാർഥിയാണ് സ്ഥാനാർഥി

എം ജി ഗോപിക
പാലാ
പഠനത്തിനൊപ്പം ജനപ്രതിനിധിയായി നാടിനെ നയിക്കാൻ തെരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് കച്ചമുറുക്കി ബിരുദാനന്തര ബിരുദ വിദ്യാർഥിനി. മുത്തോലി പഞ്ചായത്ത് ആറാം വാർഡ് കടപ്പാട്ടൂരിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് എം ജി ഗോപിക കന്നിയങ്കം കുറിച്ചിരിക്കുന്നത്. തേവര എസ്എച്ച് കോളേജിൽ അവസാന വർഷ എംഎ എക്കണോമിക്സ് വിദ്യാർഥിനിയായ ഇരുപത്തിരണ്ടുകാരിയായ ബാലസംഘം പ്രവർത്തകയാണ് ഗോപിക. പഠനത്തിനിടെ അപ്രതീക്ഷിതമായാണ് പുതിയ നിയോഗം. കോളേജിൽനിന്ന് അവധിയെടുത്ത് വരും ദിവസങ്ങളിൽ പ്രവർത്തനരംഗത്ത് കൂടുതൽ സജീവമാകും. സിപിഐ എം കടപ്പാട്ടൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായ അച്ഛൻ എം ജി ഗോപാലകൃഷ്ണൻ നായരും വാർഡിലെ മുന്നണി പ്രവർത്തകരുമാണ് പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കടപ്പാട്ടൂർ മൂലയിൽ എം ജി ഗോപാലകൃഷ്ണൻ നായരുടെയും പുഷ്പലതയുടെയും മകളാണ്.









0 comments