കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം

കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചവരെ ഏരിയ കമ്മിറ്റിഅംഗം സി വിജയൻ പാർടി പതാക നൽകി സ്വീകരിക്കുന്നു
കുന്നിക്കോട്
വിളക്കുടി പഞ്ചായത്തില്‍ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ സ്വീകരിച്ചു. മിനി ജോസ് പ്രകാശ് ,ജോസ് പ്രകാശ് , രാജഗോപാലൻനായർ എന്നിവർക്ക് സിപിഐ എം ഏരിയ കമ്മിറ്റിഅംഗം സി വിജയൻ പാർടി പതാക കൈമാറി. ലോക്കൽ സെക്രട്ടറി ഗിരീഷ് തമ്പി, അമ്പിളി ശിവപ്രസാദ്, ജി കൃഷ്ണപ്രസാദ്, ബി വിഷ്ണു, എസ് സുരേന്ദ്രൻ , സജു രാജൻ, വിഷ്ണു ഇളമ്പൽ, ജോൺസൻ തങ്കച്ചൻ, ജോയി, രാജൻ ആർ എന്നിവർ സംസാരിച്ചു.









0 comments