എൽഡിഎഫിനായി തൊഴിലാളികളും

സിഐടിയു അരൂർ ഏരിയ പ്രവർത്തകയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
അരൂർ
എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് രംഗത്തിറങ്ങാൻ സിഐടിയു അരൂർ ഏരിയ പ്രവർത്തകയോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. കെ വി സന്തോഷ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി വി ജോയി, ജില്ലാ ജോയിന്റ് സെക്രട്ടറി പി ടി പ്രദീപൻ, ഏരിയ സെക്രട്ടറി പി ഡി രമേശൻ എന്നിവർ സംസാരിച്ചു.









0 comments