സൂപ്പർ സ്‌പെഷ്യാലിറ്റി @268.60 കോടി

കിഫ്‌ബി ഫണ്ടിൽ നിർമാണം പുരോഗമിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്
കോട്ടയം
മെഡിക്കൽ കോളേജിന്റെ വികസന ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം. ഒമ്പത് നിലകളിലായി 11 മേജർ, ഒരു മൈനർ ഓപറേഷൻ തിയറ്ററുകളും പ്രീ ഓപറേറ്റീവ് വാർഡും പോസ്റ്റ് ഓപറേറ്റീവ് ഹൈ ഡിപെൻഡൻസി വാർഡും തുടങ്ങിയവ അടങ്ങുന്ന കെട്ടിട നിർമാണത്തിനായി 268.60 കോടി രൂപയാണ് ചെലവ്. ഓപറേഷൻ തിയറ്റർ, ഫാക്കൽറ്റി റൂമുകൾ മറ്റ് സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം 36 കോടി രൂപ മുടക്കി നബാർഡിന്റെ സഹായത്തോടെ പണിതീർത്തു. 500 കോടി രൂപയുടെ മാസ്‌റ്റർ പ്ലാൻ അനുസരിച്ചുള്ള വികസനപദ്ധതികൾ നടന്നുവരുന്നു. മെഡിക്കൽ കോളേജ് പരിസരത്തെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലാക്കി.








0 comments