പടരും നാടാകെ 
ഹരിതതീർഥം

കരീപ്രയിലെ ഉളകോട് പാറക്വാറിയിൽ ഹരിതതീർഥം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സൗരോർജ പാനൽ

കരീപ്രയിലെ ഉളകോട് പാറക്വാറിയിൽ ഹരിതതീർഥം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സൗരോർജ പാനൽ

avatar
പി ആർ ദീപ്‌തി

Published on Nov 19, 2025, 12:51 AM | 2 min read

ജലസേചന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ഉ‍ൗർജോൽപ്പാദനത്തിനും വെളിച്ചമായ ‘കരീപ്ര മോഡലി’ന്റെ വിജയത്തെ തുടർന്ന്‌ സർക്കാർ 30 ക്വാറിയിൽക്കൂടി ഹരിതതീർഥം ഒഴുക്കും. സ‍ൗരോർജം വിനിയോഗിച്ച്‌ അനർട്ടും ഹരിതകേരളം മിഷനും കൈകോർത്താണ്‌ പദ്ധതി വ്യാപിപ്പിക്കുന്നത്‌. ക്വാറികളിലെ വെള്ളം ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കാൻ ബജറ്റിൽ സർക്കാർ തുക വകയിരുത്തിയിട്ടുണ്ട്‌. ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന കുളക്കട വെണ്ടാർ പാറക്വാറിയിലും വെളിയം ക്വാറിയിലും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ ഏരൂർ, ഇളവറാംകുഴി, നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല കൊഴുവന്നൂർ ക്വാറികളിലും പദ്ധതി ആരംഭിക്കും. എറണാകുളം വേങ്ങൂർ ചില്ലംതോട്‌ പാറ, തൃശൂർ വേലൂർ നന്പീശൻ ക്വാറി, കണ്ണൂർ വേങ്ങാട്‌ കാവിൻപിള്ള ക്വാറി എന്നിവയും ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്‌. രണ്ടാംഘട്ടത്തിൽ തിരുവനന്തപുരം പോത്തൻകോട്‌, പത്തനംതിട്ട ആറന്മുള, പന്തളം, കോട്ടയം കടപ്ലാമറ്റം, പാന്പാടി, കങ്ങഴ, നെടുങ്കുന്നം, എറണാകുളം പൈങ്ങോട്ടൂർ, തൃശൂർ കടങ്ങോട്‌, പാലക്കാട്‌ കണ്ണന്പ്ര, തൃത്താല, കോഴിക്കോട്‌ മേപ്പയ്യൂർ, വയനാട്‌ അന്പലവയൽ, മലപ്പുറം പുളിക്കൽ, എടവണ്ണ, കണ്ണൂർ കീഴല്ലൂർ, കാസർകോട്‌ മടിക്കൈ, നീലേശ്വരം എന്നിവിടങ്ങളിലും നടപ്പാക്കും. 2024–25, 2025–26 ബജറ്റുകളിൽ രണ്ടുകോടി രൂപ വീതമാണ്‌ സർക്കാർ മാറ്റിവച്ചിട്ടുള്ളത്‌. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം കാർബൺരഹിത ഊർജ സ്രോതസ്സ്‌ വിനിയോഗിക്കാനുള്ള ശ്രമമാണ്‌ ഇ‍ൗ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌.(അവസാനിച്ചു)



വ്യത്യസ്‌തമാർന്നതും നൂതനവുമായ പദ്ധതിയാണ്‌ ‘ഹരിതതീർഥം’ പാറക്വാറി റീചാർജിങ്‌. സംസ്ഥാനത്ത്‌ പാറമടകളിലും അല്ലാതെയും കെട്ടിക്കിടക്കുന്നത്‌ ലക്ഷക്കണക്കിന്‌ ലിറ്റർ വെള്ളമാണ്‌. കൊട്ടാരക്കര മണ്ഡലത്തിലെ കരീപ്ര പഞ്ചായത്തിൽ നടപ്പാക്കിയ പൈലറ്റ്‌ പദ്ധതി വലിയ വിജയമാണ്‌. ഇതാണ്‌ ‘കരീപ്ര മോഡൽ’ സംസ്ഥാനത്ത്‌ വ്യാപിപ്പിക്കാൻ ബജറ്റിൽ തുക വകയിരുത്താൻ ഉ‍ൗർജമായത്‌. കെ എൻ ബാലഗോപാൽ, ധനമന്ത്രി



കേരളത്തിൽ ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ഹരിതവിഭവങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുടെ വിജയകരമായ ഉദാഹരണമാണിത്. 25 മാസത്തിനിടെ പമ്പിന് ആവശ്യമായ വൈദ്യുതി കഴിച്ച്‌ 23,138 യൂണിറ്റ് കെഎസ്ഇബിക്ക് കൈമാറി. ഏകദേശം 7.7 ലക്ഷം ചെലവിൽ പൂർത്തിയായ ഈ പദ്ധതി കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന പ്രയോജനം സൃഷ്ടിച്ച മാതൃകയാണ്. കെ കൃഷ്‌ണൻകുട്ടി വൈദ്യുതി മന്ത്രി



ജല പുനരുപയോഗവുമായി ബന്ധപ്പെട്ട ഹരിതകേരളം മിഷൻ പരിപാടി നടക്കവേയാണ്‌ ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ ജലം ഉപയോഗപ്രദമാക്കാനുള്ള ആശയം ഉടലെടുത്തത്‌. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പിന്തുണയോടെ കൊട്ടാരക്കരയിലെ കരീപ്രയിലെ ക്വാറിയിൽ ഹരിതതീർഥം പൈലറ്റ്‌ പദ്ധതി നടപ്പാക്കി. അഞ്ച്‌ ക്വാറിയിൽക്കൂടി ഹരിതതീർഥം ഉടൻ തുടങ്ങും.


ടി എൻ സീമ ഹരിതകേരളം മിഷൻ വൈസ്‌ ചെയർപേഴ്‌സൺ







deshabhimani section

Related News

View More
0 comments
Sort by

Home